NEWS

നാടകപ്രവർത്തകൻ രാധൻ കണ്ണപുരം അന്തരിച്ചു


കണ്ണൂർ ∙ പ്രമുഖ നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം (കെ. രാധാകൃഷ്ണൻ – 58) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. 40 വർഷത്തോളമായി നാടകരംഗത്ത് സജീവമായിരുന്നു. കോഴിക്കോട് ചിരന്തന, വള്ളുവനാട് നാദം, കൊല്ലം കാളിദാസ കലാകേന്ദ്രം, തിരുവനന്തപുരം സോപാനം, കോഴിക്കോട് സങ്കീർത്തന തുടങ്ങിയ കേരളത്തിലെ പ്രമുഖ പ്രഫഷനൽ നാടക സമിതികളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.പെരുന്തച്ചൻ, തീപ്പൊട്ടൻ, നവരസനായകൻ, കോടീശ്വരൻ, കിനാവിലൊരു കളിവീട്, ഉള്ളത് പറഞ്ഞാൽ തുടങ്ങി നിരവധി നാടകങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. നാടകരംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ആകാശവാണിയിൽ ആർട്ടിസ്റ്റായും ഏതാനും ചലച്ചിത്രങ്ങളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പദവിയും വഹിച്ചു.


Source link

Back to top button