LIFESTYLE
‘ദുർമരണം നടന്ന് അടച്ചിട്ടിരുന്ന വീട്’: സുശാന്തിന്റെ ഫ്ലാറ്റിലേക്ക് താമസം മാറാനുള്ള കാരണം വ്യക്തമാക്കി ‘ദി കേരള സ്റ്റോറി’ നായിക

ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായ സുശാന്ത് സിങ് രജ്പുതിന്റെ വിയോഗം നടന്നിട്ട് ആറ് വർഷങ്ങൾ തികയുകയാണ്. 2020 ജൂൺ 14-നായിരുന്നു മുംബൈ ബാന്ദ്രയിലെ വസതിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശേഷം വർഷങ്ങളോളം അടച്ചിട്ടിരുന്ന ആഡംബര ഫ്ലാറ്റിലേക്ക് പിന്നീട് താമസം മാറിയത് പ്രശസ്ത നടി ആദ ശർമ്മയായിരുന്നു. ഈ നീക്കത്തെ തുടർന്ന് തനിക്കെതിരെ ഉണ്ടായ മാധ്യമ വാർത്തകളെക്കുറിച്ചും, ജനങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ചും ആദ ശർമ്മ മനസ്സ് തുറക്കുകയാണ്. സൂമുമായി നടത്തിയ അഭിമുഖത്തിലാണ് നടി തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.താമസം മാറിയതിലെ വിവാദങ്ങൾ’സുശാന്തിന്റെ വീട്ടിലേക്ക് താമസം മാറിയപ്പോൾ ആളുകളിൽ നിന്നും വലിയ രീതിയിലുള്ള നെഗറ്റീവ് പ്രതികരണങ്ങൾ നേരിടേണ്ടി വന്നോ’ എന്ന ചോദ്യത്തിന്, ‘മൂന്ന് വർഷമായി അടച്ചിട്ടിരുന്ന ഒരു വീട് ഒടുവിൽ തുറന്നതിൽ ആളുകൾ യഥാർഥത്തിൽ വളരെ സന്തുഷ്ടരായിരുന്നു. എന്നാൽ ‘ആദ താമസം മാറുന്നതിൽ ആളുകൾ അസ്വസ്ഥരാണോ?’ എന്ന രീതിയിൽ ചോദ്യചിഹ്നങ്ങളോടെയായിരുന്നു പല വാർത്തകളും വന്നത്. എന്നാൽ ആ ലേഖനങ്ങളുടെ അവസാനം ആളുകൾ സന്തുഷ്ടരാണെന്ന് തന്നെയായിരുന്നു എഴുതിയിരുന്നത്. തനിക്ക് വ്യക്തിപരമായി യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും, മാധ്യമങ്ങളും ജനങ്ങളും തന്റെ സ്വകാര്യതയെ പൂർണമായി മാനിച്ചതായും താരം കൂട്ടിച്ചേർത്തു.സുശാന്തിന്റെ സ്വപ്നക്കൂട്ബാന്ദ്രയിലെ കാർട്ടർ റോഡിൽ, ജോഗേഴ്സ് പാർക്കിനടുത്തുള്ള എലൈറ്റ് മോണ്ട് ബ്ലാങ്ക് കെട്ടിടത്തിലാണ് കടലിന് അഭിമുഖമായ ഈ മനോഹരമായ ഡ്യൂപ്ലെക്സ് അപ്പാർട്മെന്റ്. 3,600 ചതുരശ്രഅടി വിസ്തീർണമുള്ള ഈ പ്രോപ്പർട്ടിയിൽ നാല് മുറികളും, വിശാലമായ ഒരു ഹാളും, വലിയൊരു ടെറസുമാണുള്ളത്. പ്രതിമാസം ഏകദേശം 4.5 ലക്ഷം രൂപയ്ക്കാണ് സുശാന്ത് ഈ വീട് വാടകയ്ക്കെടുത്തിരുന്നത്.ശാസ്ത്രത്തോടും കലയോടും അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന സുശാന്ത്, സയൻസ് ഫിക്ഷൻ തീമിലാണ് വീട് രൂപകൽപന ചെയ്തിരുന്നത്. നക്ഷത്രനിരീക്ഷണത്തിനായി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ‘മീഡ് 600’ ടെലിസ്കോപ്പ് സ്വീകരണമുറിയിലാണ് സ്ഥാപിച്ചിരുന്നത്. ചുവരുകളിൽ വിന്റേജ് ഫോട്ടോകൾ, കൈകൊണ്ട് വരച്ച ബോളിവുഡ് പോസ്റ്ററുകൾ, മോഡൽ വിമാനങ്ങൾ എന്നിവ നിറഞ്ഞിരുന്നു. ‘ആലിസ് ഇൻ വണ്ടർലാൻഡ്’ പ്രമേയമാക്കി, തികച്ചും വ്യത്യസ്തമായ നിറക്കൂട്ടുകളോടെയാണ് എന്റർടെയ്ന്മെന്റ് മുറി ഒരുക്കിയിരുന്നത്.
Source link
CINEMA
CINEMA


