BUSINESS

റിസ്ക് കുറയും; യു.എ.ഇ ക്രൂഡ് ‘പ്രവഹിക്കും’, ഇന്ത്യയിലെ റിസർവ് 30 ദശലക്ഷം ബാരലുകളായി ഉയരും, തന്ത്രപ്രധാന സഹകരണം


ക്രൂഡ് ഓയിൽ ശേഖരം വർധിപ്പിക്കാൻ ഇന്ത്യ, യു.എ.ഇയുമായി തന്ത്രപ്രധാന പങ്കാളിത്തത്തിൽ ഏർപ്പെടുന്നു. നിലവിലെ യു.എ.ഇയുടെ റിസർവ് 30 ദശലക്ഷം ബാരലായി ഉയർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എ.ഇ സന്ദർശിച്ച് ആഴ്ച്ചകകൾക്കകമാണ് പുതിയ നീക്കം. ക്രൂഡ് ഓയിൽ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന രാജ്യമെന്ന നിലയിൽ റിസ്ക് കുറയ്ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യംലോകത്തെ മൂന്നാമത്തെ വലിയ ഇന്ധന ഇറക്കുമതി രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ആഭ്യന്തര ആവശ്യത്തിന് ആവശ്യമായ ആകെ ക്രൂഡ് ഓയിലിന്റെ 88 ശതമാനവും ഇന്ത്യ ഇറക്കുമതി നടത്തുകയാണ് ചെയ്യുന്നത്. ആഗോള ക്രൂഡ് വില ഉയർന്നതിന് തുടർന്ന് ഇന്ത്യയിൽ 2026 മെയ് മാസത്തിൽ നാല് തവണ ഇന്ധന വില വർധിപ്പിച്ചിരുന്നു. പശ്ചിമേഷ്യയിൽ നടക്കുന്ന ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾക്കിടയാണ് ഇന്ത്യയുടെ സുപ്രധാന നീക്കം. നിലവിൽ സ്ട്രാറ്റജിക് ക്രൂഡ് ഓയിൽ ശേഖരം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും, ഗ്യാസ് റിസർവ് ശേഷി ഉയർത്തുന്നതുമായി ബന്ധപ്പെട്ടും ഇന്ത്യയും, യു.എ.ഇയും പുതിയ ചട്ടക്കൂടിന് രൂപം നൽകുകയാണ്. നിലവിൽ ഇന്ത്യയിലെ യു.എ.ഇയുടെ ക്രൂഡ് റിസർവ് ശേഷി 5.8 ദശലക്ഷം ബാരലാണ്. ഇത് 30 ദശലക്ഷമാക്കി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് യു.എ.ഇലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ പറഞ്ഞു. നിലവിലെ അണ്ടർ ഗ്രൗണ്ട് സ്റ്റോറേജ്, പുതിയ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടുകൾ എന്നിവയുടെ ഒരു മിക്സ് എന്ന നിലയിലായിരിക്കും ശേഷി വികസനം നടത്തുക. എത്രയും വേഗം പ്രൊജക്ട് നടപ്പാക്കുകയാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യമെന്ന് മിത്തൽ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. സൈറ്റ് തെരഞ്ഞെടുപ്പ്, സാഹ്കേതിക വികസനം അടക്കമുള്ള ഘടകങ്ങൾ കാരണം പുതിയ സംവിധാനം പ്രവർത്തനസജ്ജമാകാൻ ഏതാനും വർഷങ്ങൾ എടുത്തേക്കും. ഇരു രാജ്യങ്ങളുടെയും നിക്ഷേപം, ഒരുമിച്ചുള്ള ഇടപെടൽ തുടങ്ങിയവ പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യപരമായ മോഡലുകൾ, വൈവിദ്ധ്യവൽക്കരിക്കപ്പെടുന്ന സ്റ്റോറേജ് അറേഞ്ച്മെന്റുകൾ തുടങ്ങിയവ പുതിയ പ്രൊജക്ടിന്റെ സവിശേഷതകളായിരിക്കും. ചില സാഹചര്യങ്ങളിൽ ഈ റിസർവിൽ നിന്ന് മൂന്നാമതൊരു രാജ്യത്തിന് ക്രൂഡ് വില്പനയും സാധ്യമാകും. ഒരു ഭാഗം നാഷണൽ എമർജൻസി സാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്താൻ മാറ്റി വെക്കും. വേറൊരു ഭാഗം വാണിജ്യപരമായി പ്രയോജനപ്പെടുത്തും. ഉല്പാദന ശേഷി വർധിക്കുമ്പോൾ അധികമായി സ്റ്റോറേജ് ശേഷി വർധിപ്പിക്കേണ്ടി വരും. ഇതെല്ലാം ഓപ്പറേഷണൽ അടിസ്ഥാനത്തിൽ മികച്ച ഫ്ലെക്സിബിലിറ്റി കൊണ്ടു വരും. ഇതിനിടെ യു.എ.ഇലെ പ്രധാന ക്രൂഡ് റിസർവ് കേന്ദ്രമായ ഫുജൈറയിൽ ഇന്ത്യയുടെ സഹകരണത്തോടെയുള്ള ക്രൂഡ് സ്റ്റോറേജിനുള്ള സാധ്യതകളും ഇരു രാജ്യങ്ങളും തേടുന്നുണ്ട്.


Source link

Back to top button