LIFESTYLE

വസ്തു എപ്പോഴും ഡെഡ് ഇൻവെസ്റ്റ്‌മെന്റ് അല്ല: ഇവിടെ ‘മണി മേക്കിങ് മെഷീൻ’: ഈ ഫാംഹൗസ് വമ്പൻഹിറ്റ്


സ്വന്തമായി ഭൂമിയുള്ളവർ അത് എങ്ങനെ വിനിയോഗിക്കണം എന്നതിനെക്കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ട്. എന്നാൽ ഉത്തർപ്രദേശിലെ മീററ്റിലുള്ള ഒരു ഫാം ഹൗസ് ഉടമ തന്റെ കൃഷിയിടത്തെ ഒരു ‘മണി മേക്കിങ് മെഷീൻ’ ആക്കി മാറ്റിയ കഥയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്. കണ്ടന്റ് ക്രിയേറ്ററായ പൂജ തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ച ഈ റിയൽ എസ്റ്റേറ്റ് ബിസിനസ് മോഡൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.മീററ്റിലെ NH 58–ന് സമീപമുള്ള തന്റെ സുഹൃത്തിന്റെ ഫാമിൽ നിർമിച്ച ഒരു നീന്തൽക്കുളത്തെക്കുറിച്ചാണ് പൂജ വിവരിക്കുന്നത്. വെറുമൊരു ഹോബി എന്ന നിലയിൽ തുടങ്ങിയ ഈ സംരംഭം ഇന്ന് ലക്ഷങ്ങൾ കൊയ്യുന്ന ഒരു മികച്ച അഗ്രി–ടൂറിസം ബിസിനസായി മാറിയിരിക്കുകയാണ്. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. വേനൽ കാലത്ത് 700 മുതൽ 800 പേർ വരെ പ്രതിദിനം ഇവിടെ എത്തുന്നുണ്ടെന്നും ഓഫ് സീസണിൽ ഏകദേശം 250 പേരാണ് ഇവിടെ എത്തുന്നതെന്നും പൂജ വ്യക്തമാക്കി.‘വേനൽക്കാലത്ത് വെറും 30 ദിവസത്തെ കണക്ക് മാത്രം എടുത്താൽ ഇത് ഏകദേശം 22.5 ലക്ഷം രൂപ വരും. തിരക്ക് കുറഞ്ഞ മാസങ്ങളിൽ പോലും 7.5 ലക്ഷം രൂപ വരെ ഈ സംരംഭം നേടിയെടുക്കുന്നുണ്ട്’, എന്ന് പൂജ കുറിച്ചു.കുറഞ്ഞ പ്രവർത്തന ചെലവും ഉയർന്ന ലാഭവുംഒരു റിയൽ എസ്റ്റേറ്റ് വാണിജ്യ നിക്ഷേപമെന്ന നിലയിൽ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത വളരെ കുറഞ്ഞ പ്രവർത്തന ചെലവാണ്. ബിസിനസ് നടക്കുന്നത് സുഹൃത്തിന്റെ സ്വന്തം ഫാംഹൗസിൽ ആയതിനാൽ വാടകയിനത്തിൽ വലിയൊരു തുക ലാഭിക്കാൻ സാധിക്കുന്നു. സുരക്ഷയ്ക്കായി രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മാത്രമാണ് ഇവിടെ നിയമിച്ചിട്ടുള്ളത്. ഇവരുടെ ആകെ പ്രതിമാസ ശമ്പളം 20,000 രൂപ മാത്രമാണ്. ഫാമിൽ തന്നെ നിർമിച്ച നീന്തൽക്കുളമായതിനാൽ വലിയ രീതിയിലുള്ള കോർപ്പറേറ്റ് മെയിന്റനൻസ് ചെലവുകൾ വരുന്നില്ലെന്നും, ഇതിലൂടെയുള്ള ലാഭവരുമാനം ഉപയോഗിച്ച് ഉടമ നിരവധി വാഹനങ്ങൾ വാങ്ങിക്കൂട്ടിയതായും പൂജ അവകാശപ്പെടുന്നു.ഈ ബിസിനസ് മോഡലിലെ ഏറ്റവും കൗതുകകരമായ വശം പൂളിലെ വെള്ളത്തിന്റെ പുനരുപയോഗമാണ്. കുളത്തിലെ വെള്ളം മാറ്റേണ്ടി വരുമ്പോൾ, അത് കളയാതെ സമീപത്തുള്ള കർഷകർക്ക് ജലസേചനത്തിനായി വിൽക്കുന്നു എന്നും പൂജ പറയുന്നു.


Source link

CINEMA

CINEMA

Back to top button