NEWS

2014നുമുൻപ്  വിരമിച്ചവരുടെ ഉയർന്ന പെൻഷൻ റദ്ദാക്കുന്നു; തുക ഒന്നിച്ച് തിരിച്ചടയ്ക്കാൻ നോട്ടീസ്

തിരുവനന്തപുരം: 2014നുമുൻപ് വിരമിച്ചവർ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ഉയർന്ന പെൻഷൻ റദ്ദാക്കുന്നു. ഇവർ കൈപ്പറ്റിയ അധിക തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് പ്രൊവിഡന്റ് ഫണ്ട് ഓ‌ർഗനൈസേഷൻ (ഇപിഎഫ്‌ഒ) നോട്ടീസ് അയച്ചുതുടങ്ങി. വിരമിക്കുന്നതിനുമുൻപ് ജോയിന്റ് പെൻഷൻ ഓപ്‌ഷൻ നൽകിയില്ലെന്ന കാരണത്താലാണ് ഉയർന്ന പെൻഷൻ റദ്ദാക്കുന്നത്.

ഇതുവരെ കൈപ്പറ്റിയ ഉയർന്ന പെൻഷൻ തുക ഉടൻ ഒന്നിച്ച് തിരിച്ചടക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. 2022 നവംബറിൽ ഇതുസംബന്ധിച്ച കേസിൽ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം 2014നുമുൻപ് വിരമിച്ചവർക്ക് ഉയർന്ന പെൻഷന് അർഹതയില്ലെന്നാണ് ചൂണ്ടിക്കാട്ടിയാണ് ഇപിഎഫ്‌ഒ നോട്ടീസ് അയക്കുന്നത്.

ഒരു ജീവനക്കാരൻ തൊഴിലുടമ വഴിയാണ് പ്രൊവിഡന്റ് ഫണ്ടിൽ പണമടയ്ക്കുന്നതും മറ്റ് രേഖകൾ നൽകുന്നതും. തൊഴിലുടമയുടെ വീഴ‌്ച മൂലമാണ് നിശ്ചിത വർഷത്തിനുള്ളിൽ ജോയിന്റ് ഓപ്‌ഷൻ നൽകാൻ കഴിയാതെ പോയത്. തൊഴിലുടമയുടെ വീഴ്‌ചമൂലം തൊഴിലാളിയുടെ അവകാശം നിഷേധിക്കുന്നത് നീതി നിഷേധമാണെന്ന് പെൻഷൻ നേടുന്നവർ ആരോപിക്കുന്നു.


Source link
NEWS

Back to top button