NEWS
ഉറങ്ങിക്കിടന്നപ്പോൾ പീഡനം, പുറത്ത് പറയാതിരിക്കാൻ സമ്മാനം; സ്നേഹയ്ക്കെതിരെ നാലാമത്തെ പോക്സോ കേസ്

കണ്ണൂര്‍∙ സ്നേഹ മെർലിനെതിരെ കാസർകോട് മേൽപ്പറമ്പ് പൊലീസ് ചുമത്തിയത് നാലാമത്തെ പോക്സോ കേസ്. സംസ്ഥാനത്ത് തന്നെ 25 വയസ്സ് മാത്രം പ്രായമുള്ള യുവതിക്കെതിരെ നാല് പോക്സോ കേസുകൾ ചുമത്തിയതായി അറിവില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. സുഹൃത്തിന്റെ 16 വയസ്സുള്ള പെൺകുട്ടിയെ ഉറങ്ങിക്കിടന്നപ്പോൾ പീഡിപ്പിച്ചതിനാണ് സ്നേഹയ്ക്ക് എതിരെ ഏറ്റവും ഒടുവിൽ പോക്സോ കേസ് ചുമത്തിയത്. ഇതുകൂടാതെ തളിപ്പറമ്പ് സ്റ്റേഷനിൽ സ്നഹേയുടെ പേരിൽ മൂന്ന് പോക്സോ കേസുകളുണ്ട്.2025 ഫെബ്രുവരിയിലാണ് ആദ്യത്തെ സംഭവം. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ സ്നേഹയെ റിമാൻഡ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണ്‍ പരിശോധിച്ചപ്പോള്‍ അധ്യാപകര്‍ക്കാണ് പീഡനം സംബന്ധിച്ച് ആദ്യം സംശയം തോന്നിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തി. കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. പെണ്‍കുട്ടിക്ക് പ്രതി സ്വര്‍ണ ബ്രേസ്ലെറ്റ് വാങ്ങി നല്‍കിയിരുന്നു. കുട്ടിയോട് അതിയായ വാത്സല്യമെന്നു വരുത്താനായിരുന്നു ഇത്. അതിന് ശേഷമായിരുന്നു പീഡനം.
Source link


