SPORTS

വൈഭവ് സൂര്യവംശിയുടെ ഇന്ത്യന്‍ സീനിയർ ടീം അരങ്ങേറ്റം വൈകാൻ സാധ്യത, പ്രസ്താവന ഇറക്കി അയർലൻഡ് ക്രിക്കറ്റ്


മുംബൈ∙ കൗമാര താരം വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ടീമിലേക്ക് അരങ്ങേറുന്നതു വൈകിയേക്കും. ശ്രീലങ്ക, അഫ്ഗാൻ ടീമുകള്‍ക്കെതിരായ ത്രിരാഷ്ട്ര പരമ്പരയ്ക്കായി ഇന്ത്യ എ ടീം ക്യാംപിലാണ് വൈഭവ് സൂര്യവംശി ഇപ്പോഴുള്ളത്. രാജ്യത്തെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തിപ്രാപിച്ചതോടെ പ്രൊവിൻഷ്യൽ ട്വന്റി20 മത്സരങ്ങളും ഐറിഷ് സീനിയർ കപ്പും നാഷനൽ കപ്പും നിർത്തിവയ്ക്കാനുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റ് അയർലൻഡ്. ഇക്കാര്യത്തിൽ 48 മണിക്കൂറിനകം തീരുമാനമെടുക്കുമെന്നാണ് അയർലൻഡ് ക്രിക്കറ്റിലെ നിലപാട്.ഐപിഎലിൽ സിക്സറുകൾ വഴി റൺസ് അടിച്ചുകൂട്ടിയ വൈഭവ്, ത്രിരാഷ്ട്ര പരമ്പരയിൽ ‘ഏകദിന’ ശൈലിയിലാണ് ബാറ്റു ചെയ്യുന്നത്. ജൂൺ 26ന് ബെൽഫാസ്റ്റിലാണ് ഇന്ത്യ– അയർലൻഡ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. 28നാണ് രണ്ടാം പോരാട്ടം. ഇന്ത്യൻ ടീമിലെ സ്ഥിരം ഓപ്പണർമാരായ സഞ്ജു സാംസൺ– അഭിഷേക് ശർമ സഖ്യം ഈ പരമ്പരയിലും ടീമിനൊപ്പമുണ്ടെങ്കിലും, ഒരു മത്സരത്തിലെങ്കിലും വൈഭവിന് അവസരം നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.


Source link

Back to top button