NEWS

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഐ.പി. ബിനു ഉള്‍പ്പെടെ 7 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു


തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം നേതാവ് ഐ.പി. ബിനു ഉള്‍പ്പെടെ ഏഴ് പ്രതികളെ ശനിയാഴ്ച് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് കേസ് പരിഗണിച്ചത്.  ബിനുവിനു പുറമേ രേവന്ത്, ലെനിന്‍ രാജ്, നന്ദു, രാഹുല്‍ രാജന്‍, രാഹുല്‍, വൈശാഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. സംഭവത്തില്‍ പരുക്കേറ്റ ഇ.ഡി ഉദ്യോഗസ്ഥര്‍, കാര്‍ ഡ്രൈവര്‍, ഇ.ഡി സംഘത്തിനൊപ്പം ഉണ്ടായിരുന്ന ബാങ്ക് ജീവനക്കാര്‍, സിആര്‍പിഎഫ്,  പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പ്രതികളെ കാണിച്ചു തിരിച്ചറിയല്‍ പരേഡ് നടത്താനും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനും കസ്റ്റഡി വേണമെന്നാണ് സീനിയര്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളി ആവശ്യപ്പെട്ടത്.


Source link

Back to top button