NEWS

തിരുവനന്തപുരം കോർപറേഷൻ: ബിജെപി അംഗത്തിന് അയോഗ്യതാ ഭീഷണി; കേവലഭൂരിപക്ഷവും ആശങ്കയിൽ


തിരുവനന്തപുരം ∙ കാപ്പ കേസിൽ കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്യുകയും വിഷയം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തതോടെ, കോർപറേഷൻ ബിജെപി ഭരണനേതൃത്വം കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞദിവസം അറസ്റ്റിലായ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതന് അയോഗ്യതാ ഭീഷണി നിലനിൽക്കുന്നതിനാൽ സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ കേവല ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുന്ന ഭരണസമിതി ആശങ്കയിലാണ്. അതേസമയം, 2023 ൽ കാപ്പ കേസിൽ അറസ്റ്റിലായ സുഗതനു കോർപറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരമൊരുക്കിയതിലൂടെ,സ്ഥാനാർഥി നിർണയം നടത്തിയ ബിജെപി സിറ്റി ജില്ലാ നേതൃത്വവും പ്രതിക്കൂട്ടിലായി.സുഗതനെ കൗൺസിലിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ഇന്നലെ കോർപറേഷൻ ആസ്ഥാനത്തു ധർണ നടത്തി. 15 ന് കോർപറേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ജില്ലാ എൽഡിഎഫ് നേതൃത്വം അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്.ശബരീനാഥൻ കോർപറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.


Source link

Back to top button