NEWS

111 ദിവസത്തിനുള്ളിൽ 111 പദ്ധതികളുടെ സമർപ്പണം; വമ്പൻ പ്രഖ്യാപനവുമായി രമേഷ് പിഷാരടി എംഎൽഎയുടെ ഓഫിസ് ഉദ്ഘാടനം


പാലക്കാട് ∙ 111 ദിവസത്തിനുള്ളിൽ 111 വികസന പദ്ധതികൾ പൂർത്തിയാക്കി നാടിനു സമർപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ രമേഷ് പിഷാരടി എംഎൽഎയുടെ ഓഫിസ് ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎമാർ തുടങ്ങിവച്ചതും, പുതുതായി തുടങ്ങുന്നതും സാങ്കേതികത്വത്തിൽ കിടക്കുന്നതും ഉൾപ്പെടെ നിയോജകമണ്ഡലത്തിലെ 111 പദ്ധതികളാണ് പൂർത്തിയാക്കുകയെന്ന് രമേഷ് പിഷാരടി എംഎൽഎ പറഞ്ഞു. ഓഫിസ് ഉദ്ഘാടനം വി.കെ.ശ്രീകണ്ഠൻ എംപി നിർവഹിച്ചു. നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമത്തിനും ഉള്ള ജനകീയ ഓഫിസായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ, വൈസ് പ്രസിഡന്റ് പ്രവിതാ മുരളീധരൻ, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് എം.ഇസ്മായിൽ, വൈസ് പ്രസിഡന്റ് സഫിയ അബുതാഹിർ, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാർ മാരായമംഗലം, കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, സെക്രട്ടറിമാരായ പി.വി.രാജേഷ്, പി.ബാലഗോപാൽ, നേതാക്കളായ എം.എം.ഹമീദ്, സി.ബാലൻ, സി.വി.സതീഷ്, മുജീബ്, സി.വി.സതീഷ്, പ്രിയകുമാരൻ, സുധാകരൻ പ്ലാക്കാട്ട്, സെയ്തലവി പൂളക്കാട്, ജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.111 കർമപദ്ധതികളിൽ ഉൾപ്പെട്ടവ ∙ നെല്ലുസംഭരണത്തിലെ തുടർപ്രവൃത്തികൾ ∙ ടൗൺ സിറ്റി ബസ് സർവീസ് ∙ ഗവ.മെഡിക്കൽ കോളജിലെ തുടർ നടപടികൾ ∙ കണ്ണാടി, പിരായിരി പഞ്ചായത്ത് ഓഡിറ്റോറിയം ∙ കണ്ണനൂർ– ചുങ്കമന്ദം റോഡ് നവീകരണം ∙ ഗവ.മോയൻ ഗേൾസ് എച്ച്എസ്എസ് ഡിജിറ്റൈസേഷൻ ∙ നിയോജകമണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ്ടു ഉന്നത പരീക്ഷാ വിജയികൾക്ക് അവാർഡ് ∙ കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളിലും പാലക്കാട് നഗരസഭയിലും എംഎൽഎയുടെ ജനസമ്പർക്ക പരിപാടി ∙ പരാതികൾ മുൻകൂട്ടി സ്വീകരിക്കാൻ എംഎൽഎ ഓഫിസിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സൗകര്യം ∙ വിവിധ നി‍ർ‌മാണ പ്രവൃത്തികൾ ∙ ജില്ലാ ആശുപത്രിയിലും ജില്ലാ വനിതാ ശിശു ആശുപത്രിയിലും സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ ഉൾപ്പെടെ.


Source link

Back to top button