NEWS
നിപ്പ രോഗി അതീവ ഗുരുതരാവസ്ഥയിൽ; യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ മരിച്ചു – പ്രധാന വാർത്തകൾ

കോഴിക്കോട്ട് വീണ്ടും നിപ്പ രോഗബാധ സ്ഥിരീകരിച്ചതും സമ്പർക്കപ്പട്ടിക പ്രഖ്യാപിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്ത. സംസ്ഥാനത്തു വീണ്ടും നിപ്പ ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യമന്ത്രി കെ.മുരളീധരന്റെ 2021ലെ ‘എരണംകെട്ടവന്‍’ പ്രസംഗം ചര്‍ച്ചയാക്കി സമൂഹമാധ്യമങ്ങളും സിപിഎം മുഖപത്രവും രംഗത്തെത്തിയതും ശ്രദ്ധിക്കപ്പെട്ടു. മുൻ മന്ത്രി വീണാ ജോർജിനെതിെര പ്രതിഷേധം നടത്തിയ കെഎസ്യു പ്രവർത്തകർക്കെതിരെയുള്ള വധശ്രമക്കുറ്റം ഒഴിവാക്കിയതും ശ്രദ്ധേയ വാർത്തയായി. ഒമാൻ തീരത്തുവച്ച് യുഎസ് സേന നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതും പശ്ചിമേഷ്യയിലെ സംഘർഷവും തലക്കെട്ടിൽ ഇടംപിടിച്ചു. ഇന്നത്തെ പ്രധാന വാർത്തകൾ വായിക്കാം ഒരിക്കൽക്കൂടി…കോഴിക്കോട്ട് നിപ്പ ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന യുവാവിന്റെ നില അതീവ ഗുരുതരം. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനാഫലവും പോസിറ്റീവാണ്. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ 77 പേരുണ്ടെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ പറഞ്ഞു. രോഗബാധിതന്റെ റൂട്ട് മാപ്പ് തയാറാക്കി വരുകയാണ്.ഒമാൻ തീരത്തുവച്ച് യുഎസ് സേന നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. പലാവു പതാകയേന്തിയ ‘സെറ്റബെല്ലോ’ എന്ന എണ്ണക്കപ്പലിൽ 24 ഇന്ത്യൻ പൗരന്മാരും നാല് വിദേശ പൗരന്മാരും ഉൾപ്പെടെ ആകെ 28 ജീവനക്കാരുണ്ടായിരുന്നു.
Source link


