NEWS

എഫ്സിഎൻആർ പ്രവാസി നിക്ഷേപത്തിന് ഇനി കൂടുതൽ പലിശ, നിരക്ക് കൂട്ടി ബാങ്കുകൾ, രൂപയുടെ ‘ക്ഷീണം’ പ്രവാസികൾക്ക് ഇരട്ടി മധുരമാകും


പ്രവാസികൾ വിദേശ കറൻസിയിൽ നടത്തുന്ന നിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ച് ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, എയു സ്മോൾ ഫിനാൻസ് ബാങ് തുടങ്ങിയ സ്ഥാപനങ്ങളാണ് ഫോറിൻ കറൻസി നോൺ റെഡിറന്റ് ബാങ്ക് (എഫ്സിഎൻആർ -ബി ) നിക്ഷേപങ്ങളുടെ പലിശ വർധിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് പോലുള്ള സ്ഥാപനങ്ങൾ‍ നേരത്തെതന്നെ പലിശ കൂട്ടിയുള്ള പ്രഖ്യാപനം നടത്തിയിരുന്നു. മറ്റു ബാങ്കുകളും അടുത്ത ദിവസങ്ങളിൽ ഈ പാതയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.  ഇതിനൊപ്പം ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് കൂടി ഉയരുന്നതോടെ എഫ്സിഎൻആർ അക്കൗണ്ടുകളിലെ നിക്ഷേപം പ്രവാസികൾക്ക് ഇരട്ടി മധുരമാകും.ഇറാൻ യുദ്ധവും ഹോർമുസ് പ്രതിസന്ധിയും രാജ്യത്തെ വിദേശ നാണ്യശേഖരത്തിൽ കുറവുണ്ടാക്കിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രസർക്കാർ വിവിധ പരിഷ്ക്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. വിദേശ നിക്ഷേപം ആകർഷിക്കാനായി എഫ്സിഎൻആർ(ബി) അക്കൗണ്ടുകൾ‍ കൈകാര്യം ചെയ്യുന്നതിൽ ബാങ്കുകൾക്കുള്ള ബാധ്യത ഏറ്റെടുക്കാൻ തീരുമാനിച്ചതാണ് ഇതിലൊന്ന്. പ്രവാസികൾക്ക് ഇന്ത്യൻ രൂപയിലേക്ക് മാറ്റാതെ യൂറോ, ഡോളർ, പൗണ്ട്, യെൻ തുടങ്ങിയ വിദേശ കറൻസികളിൽ തന്നെ നിക്ഷേപം നടത്താനാവുന്ന സംവിധാനമാണ് എഫ്സിഎൻആർ(ബി) അക്കൗണ്ടുകൾ. വിദേശ കറൻസികളിൽ തന്നെ പലിശ ലഭിക്കുമെന്നതും പ്രത്യേകതയാണ്.രൂപയുടെ ക്ഷീണവും നേട്ടം


Source link

Back to top button