NEWS

പ്രേമ വിവാഹം; വയസ്സ് 40 ആയിട്ടില്ല, ഭർത്താവിനും ഭാര്യയ്ക്കും 2 ലക്ഷം മാസം കിട്ടിയിട്ടും സമ്പാദ്യമില്ല, മകനുവേണ്ടി എന്തു ചെയ്യും?


എനിക്ക് 35 വയസ്സുണ്ട്. ഭർത്താവിന് 38. ഒരു പ്രമുഖ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഞങ്ങൾ രണ്ടുപേർക്കും കൂടി ഇപ്പോൾ മാസം രണ്ടു ലക്ഷത്തോളം രൂപ കയ്യിൽ കിട്ടും. 6% ശമ്പളവർധനയുമുണ്ട്. ജീവിതം സുഖകരമായി മുന്നോട്ട് പോകും എന്ന വിശ്വാസത്തിൽ ഇതുവരെ ഫിനാൻഷ്യൽ പ്ലാനിങ് ചെയ്തിരുന്നില്ല.60 വയസ്സുവരെ ജോലി ചെയ്യാമെങ്കിലും സ്വകാര്യ സ്ഥാപനത്തിന്റേതായ അനിശ്ചിതത്വമുണ്ട്.  അഞ്ചു വർഷം മുൻപ് ഫ്ലാറ്റിനായി എടുത്ത 50 ലക്ഷം രൂപയുടെ ഇഎംഐ 41,240 രൂപയാണ്  (ഇനി 15 വർഷം). വണ്ടിക്കെടുത്ത 12 ലക്ഷം രൂപയുടെ ഇഎംഐ മാസം 20,100 രൂപ. അഞ്ചു വർഷം കൂടി അടയ്ക്കണം. ഇതിനു പുറമേ മാസം ഏതാണ്ട് അരലക്ഷംരൂപയോളം വിവിധ ചെലവുകളുമുണ്ട്.ഇതുവരെ യാത്രകളും അടിച്ചുപൊളി ജീവിതവും ആയി കയ്യിൽ കാര്യമായി ഒന്നും മിച്ചമില്ല. മകന് ഒരു വയസ്സായി. അവനുണ്ടായതോടെയാണ് സമ്പാദ്യം വേണമെന്ന ചിന്തയുണ്ടായത്. ഏറ്റവും നല്ല കോഴ്സിനു തന്നെ അവനെ പഠിപ്പിക്കണം. അതിനു 5 വർഷത്തിനുശേഷം എത്ര രൂപ വേണ്ടി വരും? അതെങ്ങനെ സമാഹരിക്കാം? റിട്ടയർമെന്റ് ഫണ്ടായി എത്ര തുക സമാഹരിക്കേണ്ടി വരും? ചെലവുകളെല്ലാം കഴിച്ച് ഇനി മുതൽ 75,000 രൂപ മിച്ചം പിടിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള നിക്ഷേപപദ്ധതി നിർദേശിക്കാമോ? ആവശ്യമായ മാർഗനിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.


Source link

Back to top button