NEWS

ഇനി കിഫ്ബി ‘പിരിക്കേണ്ട’: മോട്ടർ വാഹന നികുതിയും ഇന്ധനസെസും ഖജനാവിലേക്ക്


തിരുവനന്തപുരം ∙ മോട്ടർ വാഹന നികുതി, ഇന്ധന സെസ് എന്നിവ നേരിട്ടു കിഫ്ബിയിലേക്കു പോകുന്നതു നിർത്തലാക്കി പകരം സർക്കാർ ഖജനാവിലേക്കു മാറ്റാൻ നീക്കം. കിഫ്ബിക്കു പണം ആവശ്യമുള്ളപ്പോൾ സർക്കാർ തന്നെ കൈമാറും. ബജറ്റിൽ പ്രഖ്യാപനമുണ്ടായേക്കും. കിഫ്ബി പണം ബാങ്കിൽ നിക്ഷേപിച്ചു പലിശയെടുക്കുന്നതും അവസാനിക്കും. കെ.എം.ചന്ദ്രശേഖർ അധ്യക്ഷനായ ധവളപത്ര സമിതിയുടെ നിർദേശമനുസരിച്ചാണു നടപടി.സർക്കാരിനു ലഭിക്കേണ്ട 4,000 കോടിയോളം രൂപ ഓരോ വർഷവും നേരിട്ടു കിഫ്ബി കൈപ്പറ്റുന്നതായാണു കണക്ക്. മോട്ടർ വാഹന നികുതിയിനത്തിൽ മാത്രം വർഷം 3,300 കോടി രൂപ. 2016 മുതൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് വരെ 22,000 കോടിയാണ് ഇൗ രണ്ടിനത്തിലും കിഫ്ബിക്കു ലഭിച്ചത്. മോട്ടർ വാഹന നികുതിയുടെ പകുതിയും ഒരു ലീറ്റർ ഇന്ധനത്തിന് ഒരു രൂപ നിരക്കിൽ ഇൗടാക്കുന്ന സെസും കിഫ്ബി അക്കൗണ്ടിലേക്ക് അന്നന്നു തന്നെ പോകുകയാണിപ്പോൾ. ഇൗ തുക ഖജനാവിലെത്തിയാൽ ധനപ്രതിസന്ധിക്ക് ഒരു പരിധി വരെ ആശ്വാസമാകും.14,137 കോടി പോയി


Source link

Back to top button