NEWS
സിപിഎം റിവ്യൂ റിപ്പോർട്ട്: ഭരണവിരുദ്ധ വികാരമില്ല; വീഴ്ചകളും വിമർശനങ്ങളും തള്ളി

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു തോൽവിയിൽ ‘നിർഭയമായ’ അഭിപ്രായ പ്രകടനത്തിന് അവസരം നൽകിയെന്നു പറഞ്ഞിട്ടും ജില്ലാ കമ്മിറ്റികളിൽ ഉയർന്ന പ്രധാന വിമർശനങ്ങൾക്കു പോലും സിപിഎമ്മിന്റെ റിവ്യൂ റിപ്പോർട്ടിൽ ഇടമില്ല. തളിപ്പറമ്പിൽ പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കിയത് എം.വി.ഗോവിന്ദന്റെ പേരെടുത്തു പറഞ്ഞുള്ള വിമർശനമായി ജില്ലാ കമ്മിറ്റികളിൽ ഉയർന്നെങ്കിലും റിവ്യൂ റിപ്പോർട്ടിൽ ഇതു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മാത്രം തെറ്റായി.പിണറായിയുടെയും എം.വി.ഗോവിന്ദന്റെയും ശൈലിയോടും ശരീരഭാഷയോടുമുള്ള വിമർശനം കണ്ണൂർ ജില്ലയിൽനിന്നുൾപ്പെടെ ഉണ്ടായെങ്കിലും നേതാക്കളെ കേന്ദ്രീകരിച്ചുള്ള വിമർശനങ്ങളൊന്നും റിവ്യൂ റിപ്പോർട്ടിന്റെ ഭാഗമാക്കിയില്ല.ഭരണവിരുദ്ധ വികാരമുണ്ടായെന്ന വിലയിരുത്തലാണു കൊല്ലം ഉൾപ്പെടെ ഏതാനും ജില്ലാ കമ്മിറ്റി യോഗങ്ങളിലുണ്ടായത്. എന്നാൽ, ഭരണവിരുദ്ധ വികാരമേ ഇല്ലെന്ന കണ്ടെത്തലാണു റിവ്യൂ റിപ്പോർട്ടിൽ. കയർ, കശുവണ്ടി, കൈത്തറി മേഖലകളിലുള്ളവർക്ക് അസംതൃപ്തിയുണ്ടായിരുന്നുവെന്നു റിപ്പോർട്ടിൽ ചേർത്തതു കൊല്ലത്തെ വിമർശനം കണക്കിലെടുത്താണ്.
Source link


