BUSINESS
മുകേഷ് അംബാനി പോലും കാതങ്ങൾ അകലെ; 94 ലക്ഷം കോടി രൂപയുടെ ആസ്തി നേടാൻ ഇലോൺ മസ്ക്

ഈ ലോകത്തെ ഏറ്റവും വലിയ ധനികനാണ് ഇലോൺ മസ്ക്. ലോകത്തെ ആദ്യ ട്രില്യണയർ എന്ന സ്ഥാനം വൈകാതെ മസ്കിന് ലഭിച്ചേക്കും. ഫോബ്സിന്റെ റിയൽ ടൈം ബില്യണയർ ഇൻഡെക്സ് കണക്കുകൾ പ്രകാരം, മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി 86 ബില്യൺ ഡോളറാണ്. അംബാനിയേക്കാൾ പതിന്മടങ്ങ് ആസ്തിയാണ് ഇലോൺ മസ്കിന് ഇപ്പോൾത്തന്നെയുള്ളത്. നിലവിൽ മസ്കിന്റെ ആസ്തി 792.8 ബില്യൺ ഡോളറുകളാണ്. ഈ ലോകത്ത് മറ്റൊരാളും നേടിയിട്ടില്ലാത്ത ഒരു നാഴികക്കല്ലാണ് സമ്പത്തിന്റെ കാര്യത്തിൽ ഇലോൺ മസ്ക് നേടാൻ പോകുന്നത്. 1 ട്രില്യൺ ഡോളർ അഥവാ 1,000 ബില്യൺ ഡോളറായിരിക്കും മസ്കിന്റെ ആസ്തി എന്നാണ് അനുമാനം. ഈ പ്രൊജക്ഷൻ ശരിയാവുകയാണെങ്കിൽ മസ്കിന്റെ ആസ്തി ഏകദേശം 9,49,50,50,00,00,000 രൂപയായിരിക്കുംഇലോൺ മസ്കിന്റെ ഭീമമായ സമ്പത്തിലധികവും അദ്ദേഹത്തിന്റെ ഹോൾഡിങ്സ്, ഓഹരികളുടെ മൂല്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മസ്ക് നേതൃത്ത്വം നൽകുന്ന ടെസ്ല എന്ന ഭീമൻ ഇ.വി കമ്പനിയുടെ വാല്യുവേഷൻ ഏകദേശം 273 ബില്യൺ ഡോളറുകളാണ്.ഈ ജൂണിൽ മസ്കിന്റെ മറ്റൊരു കമ്പനിയായ, ബഹിരാകാശ രംഗത്ത് ബിസിനസ് ചെയ്യുന്ന സ്പെയ്സ് എക്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണ്. ഈ ഐ.പി.ഒ മസ്കിന്റെ ആസ്തി 841 ബില്യൺ ഡോളറുകളാക്കി വർധിപ്പിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മസ്കിന്റെ ആസ്തി 1 ട്രില്യൺ ഡോളർ മറികടക്കുകയാണെങ്കിൽ അത് പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയേക്കാൾ വലുതായിരിക്കും. ഉദാഹരണത്തിന് തായ്വാൻ (977 ബില്യൺ ഡോളർ), അയർലൻഡ് (779 ബില്യൺ ഡോളർ), സ്വീഡൻ (760 ബില്യൺ ഡോളർ), സിംഗപ്പൂർ (660 ബില്യൺ ഡോളർ) എന്നീ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകൾ ഇലോൺ മസ്ക് എന്ന വ്യക്തിയുടെ പിന്നിലാകുംപല ടെക് ബില്യണയർമാരുടെയും ആകെ സമ്പത്തിനേക്കാൾ കൂടുതലായിരിക്കും മസ്കിന്റെ പ്രൊജക്ടഡ് സമ്പത്ത്. ആമസോൺ സ്ഥാപകൻ ജെഫ് ബസോസ്, ഒറാക്കിൾ സ്ഥാപകൻ ലാറി എറിസൺ, ഗൂഗിൾ സഹസ്ഥാപരായ ലാറി പേജ്, സെർജി ബിൻ എന്നിവരുടെ ആകെ ആസ്തിമൂല്യം 1.09 ട്രില്യൺ ഡോളറാണ്. മസ്ക് ഒറ്റയ്ക്ക് ഇത് മറികടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. യു.എസിലെ മൂന്നാമത്തെ വലിയ നഗരമായ ഹൂസ്റ്റണിലെ എല്ലാ പ്രോപർട്ടിയും വാങ്ങുന്നതിന് ആവശ്യമായ തുകയാണ് ഇലോൺ മസ്കിനുണ്ടാവുക. ടെക്സാസിലെ ആകെ പ്രോപർട്ടി മൂല്യമായ 79 ബില്യൺ ഡോളറിനേക്കാളുമധികമായിരിക്കും മസ്കിന്റെ ആസ്തിമൂല്യം. ലോകത്തെ മൂല്യമേറിയ 50 സ്പോർട്സ് ടീമുകളുടെ വാല്യുവേഷൻ 353 ബില്യൺ ഡോളറാണ്. ഇത് മസ്ക് നേടാൻ പോകുന്ന 1 ട്രില്യൺ ഡോളർ ആസ്തി മൂല്യത്തേക്കാൾ തുലോം തുച്ഛമാണ്.
Source link


