NEWS
സ്വർണവിലയിൽ കനത്ത തകർച്ച; കേരളത്തിൽ ഒറ്റയടിക്ക് 3160ന്റെ ഇടിവ്, പവൻവില ഒരു ലക്ഷത്തിന് താഴേക്ക്?

സ്വർണവില കേരളത്തിലും രാജ്യാന്തര വിപണിയിലും ഇന്ന് നേരിട്ടത് സമീപകാലത്തെ ഏറ്റവും വലിയ തകർച്ച. കേരളത്തിൽ രാവിലെ ഗ്രാമിന് 395 രൂപ ഇടിഞ്ഞ് വില 13,645 രൂപയായി. 3160 രൂപ കുറഞ്ഞ് 1,09,160 രൂപയാണ് പവൻവില. സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് ഇന്നുണ്ടാകുമെന്ന് രാവിലെ ‘മനോരമ മാർക്കറ്റ് സ്കാൻ റിപ്പോർട്ട്’ വ്യക്തമാക്കിയിരുന്നു.രാജ്യാന്തരവില കഴിഞ്ഞ 6 മാസത്തിനിടയിലെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പുകുത്തി. 150 ഡോളറിലേറെ ഇടിഞ്ഞ് ഔൺസിന് 4180 ഡോളറിലേക്കായിരുന്നു വീഴ്ച. പശ്ചിമേഷ്യയിൽ ഇറാനും യുഎസും തമ്മിലെ യുദ്ധം വീണ്ടും കലുഷിതമായതും ക്രൂഡ് ഓയിൽ വിലവർധനയും യുഎസ് ഡോളർ, ബോണ്ട് യീൽഡ് എന്നിവയുടെ മുന്നേറ്റവുമാണ് സ്വർണത്തിന് തിരിച്ചടിയായത്.കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഗ്രാമിന് 320 രൂപ കുറച്ച് 11,215 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് നിശ്ചയിച്ചത്. വെള്ളിവില ഗ്രാമിന് 250 രൂപ. 14 കാരറ്റ് സ്വർണവില ഗ്രാമിന് 250 രൂപ കുറഞ്ഞ് 8735 രൂപയിലെത്തി. ഗ്രാമിന് 165 രൂപ കുറഞ്ഞ് 5630 രൂപയാണ് വിപണിയിലെ പുത്തൻ ട്രെൻഡായ 9 കാരറ്റ് സ്വർണത്തിന് വില.
Source link


