NEWS

സ്ത്രീ സുരക്ഷ മുഖ്യം: വാഗ്ദാനം പാലിച്ച് വിജയ്; ‘സിങ്കപ്പെൺ’ ഇറങ്ങി


ചെന്നൈ ∙ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ ഇന്ത്യയിൽ ആദ്യമായി ഡ്രോൺ പട്രോളിങ് നടത്തുമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയിന്റെ പ്രഖ്യാപനം. ടിവികെ സർക്കാർ അധികാരത്തിൽ വന്നയുടൻ പ്രഖ്യാപിച്ച ‘സിങ്കപ്പെൺ ടാസ്ക് ഫോഴ്സിന്റെ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയ്.സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളുടെയെല്ലാം പിന്നിൽ ലഹരിക്കടത്താണെന്നും ലഹരിയെന്ന വിപത്തിനെ സംസ്ഥാനത്തു നിന്നു തുടച്ചു നീക്കും. സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെയും ഭയമില്ലാതെയും ജീവിക്കാവുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വനിതകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉടനടി നടപടിയുണ്ടാകും. കഠിന ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഫ്ലവർ ബസാർ, വാഷർമാൻപെട്ട്, പുളിയന്തോപ്പ്, അഡയാർ, ടി നഗർ, സെന്റ് തോമസ് മൗണ്ട്, അണ്ണാ നഗർ, കൊളത്തൂർ, കോയമ്പേട്, ട്രിപ്ലിക്കേൻ, മൈലാപ്പൂർ, കിൽപോക് എന്നീ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് സംഘം നിരീക്ഷണം നടത്തുന്നത്. ഓരോ മേഖലയിലെയും സംഘങ്ങളുടെ ഉത്തരവാദിത്തം അസി. കമ്മിഷണർമാർക്കാണ്.


Source link

Back to top button