NEWS

‘തടവുപുള്ളികളുടെ എണ്ണം കൂടുന്നു, ഒരു സെന്‍ട്രല്‍ ജയില്‍ കൂടി വേണം’: ആഭ്യന്തരമന്ത്രി


തിരുവനന്തപുരം∙ കേരളത്തില്‍ തടവുപുള്ളികളുടെ എണ്ണം കൂടുകയാണെന്നും സംസ്ഥാനത്ത് ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജയിലിലെ സൗകര്യങ്ങള്‍ കുറവാണെന്നും ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ആലോചിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.സമഗ്രമായ ജയില്‍ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയില്‍ ആസ്ഥാനത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. തടവുപുള്ളികളെ നല്ല മാര്‍ഗത്തിലേക്ക് നയിക്കുന്ന തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളായാണ് കേരളത്തിലെ ജയിലുകള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ ജയിലുകളിലും വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം നടപ്പാക്കി ആധുനികവത്കരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.


Source link

Back to top button