NEWS

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് പങ്കുവഹിക്കാം: എസ്തോണിയൻ വിദേശകാര്യ മന്ത്രി


ന്യൂഡൽഹി ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രതിരോധ സാങ്കേതിക വിദ്യ, അപൂർവ ധാതു, ഡിജിറ്റൽ സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി കൂടുതൽ സഹകരിക്കാൻ താൽപര്യമുണ്ടെന്നു എസ്തോണിയൻ വിദേശകാര്യ മന്ത്രി മാർഗസ് സാഹ്ക്ന. റഷ്യയുമായി ഏറെ അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യയ്ക്ക് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ഏറെ പങ്കുവഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽനിന്നുള്ള മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.  റഷ്യയുമായുള്ള യുദ്ധത്തിൽ ഏറെ പ്രതിസന്ധിയും നാശനഷ്ടവും നേരിട്ട യുക്രെയ്ന്റെ പുനർനിർമാണത്തിൽ ഇന്ത്യയ്ക്ക് ഏറെ പങ്കുവഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരക്കരാർ എസ്തോണിയയ്ക്ക് ഏറെ നേട്ടമാകുമെന്നും ഇന്ത്യയിൽനിന്നുള്ള കൂടുതൽ നിക്ഷേപകർ യൂറോപ്യൻ രാജ്യങ്ങളിലേക്കു കൂടുതലായി എത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. ‘‘ഇന്ത്യ ഒരു പ്രധാന സാമ്പത്തിക ശക്തിയാണ്. എസ്തോണിയയുടെ പ്രധാന വ്യാപാര പങ്കാളിയാണ്. പല എസ്തോണിയൻ കമ്പനികളും ഇന്ത്യയിൽ പ്രവർത്തനം സജീവമാക്കാനും താൽപര്യപ്പെടുന്നുണ്ട്’’ – അദ്ദേഹം വിശദീകരിച്ചു.  


Source link

Back to top button