NEWS
ഓട്ടോ തട്ടിയ വളർത്തുനായയെ ജീവനോടെ കുഴിച്ചിട്ടെന്ന് ആരോപണം; ഡ്രൈവർക്ക് മർദനം

കഴക്കൂട്ടം ∙ ഓട്ടോ തട്ടിയ വളർത്തുനായയെ ജീവനോടു കുഴിച്ചിട്ടു എന്നാരോപിച്ച് ഓട്ടോ ഡ്രൈവർക്ക് മർദനം. പൗഡിക്കോണം കല്ലർത്തല സ്വദേശി മോഹനന് (66) ആണ് മർദനമേറ്റത്. സംഭവത്തിൽ ചേങ്കോട്ടുകോണം അയ്യൻ കോയിക്കൽ സ്വദേശിയായ ജിജോ, ജിന്റോ എന്നിവരുടെ പേരിൽ കഴക്കൂട്ടം പൊലീസ് കേസ് എടുത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സ്വാമിയാർ മഠത്തിൽ നിന്ന് അയ്യൻകോവിക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന മോഹനന്റെ ഓട്ടോ ഇടിച്ചു നായ ചത്തു. തുടർന്ന് നാട്ടുകാരും ഉടമയും ഓട്ടോ ഡ്രൈവറോട് നായയെ കുഴിച്ചിട്ടിട്ട് പോയാൽ മതി എന്നു പറയുകയും നായയെ സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെ നായയുടെ ഉടമകളായ ജിജോയും ജിന്റോയും ചേർന്ന് നായയെ ജീവനോടെ കുഴിച്ചിട്ടു എന്നാരോപിച്ച് റോഡിൽ വച്ച് മോഹനനെ മർദിക്കുകയായിരുന്നു.
Source link


