NEWS

വിജയ് ഒഴിഞ്ഞ ട്രിച്ചിയിൽ മത്സരിക്കാൻ രാഘവ ലോറൻസ് ?; ജൂൺ 11ന് നിലപാട് വ്യക്തമാക്കാൻ താരം


ചെന്നൈ ∙ തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നതായി സൂചന. നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന വാർത്തകളാണ് തമിഴ്നാട്ടിൽ സജീവമാകുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് വിജയിച്ച ശേഷം രാജിവച്ച ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും ലോറൻസ് ജനവിധി തേടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ വ്യക്തത തേടി മാധ്യമപ്രവർത്തകരും ആരാധകരും നിരന്തരം ബന്ധപ്പെടുന്ന പശ്ചാത്തലത്തിൽ താരം സമൂഹമാധ്യമമായ എക്സിലൂടെ പ്രതികരണവുമായി രംഗത്തെത്തി. ‘‘എന്റെ മാധ്യമസുഹൃത്തുക്കൾ പലരും കാര്യങ്ങൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഫോണിലൂടെയും നേരിട്ടും ബന്ധപ്പെടുന്നുണ്ട്. ഈ ചർച്ചകൾ ഇപ്പോൾ വലിയ രീതിയിൽ വളർന്ന സാഹചര്യത്തിലാണ് ഞാൻ ഇതിനോട് പ്രതികരിക്കുന്നത്. നിലവിൽ ഞാൻ ബെൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ്. ജൂൺ പത്തോടെ ഇതിന്റെ ഷെഡ്യൂൾ അവസാനിക്കും. തുടർന്ന് ജൂൺ 11ന് രാവിലെ 9.30ന് നടത്തുന്ന വാർത്താസമ്മേളനത്തിൽ എന്റെ ജീവിതത്തിലെ ഒരു പ്രധാന തീരുമാനം ഞാൻ പ്രഖ്യാപിക്കും’’ – ലോറൻസ് എക്സിൽ കുറിച്ചു.


Source link

Back to top button