NEWS
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: മലിനീകരണം ഇരട്ടിയാകും; മുന്നറിയിപ്പുമായി യുഎൻ

ന്യൂയോർക്ക്∙ എഐ ഉപയോഗം കൂടുന്നതോടെ ഡേറ്റ സെന്ററുകളുടെ വെള്ളത്തിന്റെയും ഊർജത്തിന്റെയും ഉപയോഗവും മലിനീകരണവും അടുത്ത 4 വർഷത്തിനകം ഇരട്ടിയാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ യൂണിവേഴ്സിറ്റി റിപ്പോർട്ട്. ഡേറ്റ സെന്ററുകളുടെ പാരിസ്ഥിതിക ആഘാതം ഇപ്പോൾ തന്നെ ലോകത്തെ പല വൻകിട രാജ്യങ്ങളോടും കിടപിടിക്കുന്നതാണെന്നും റിപ്പോർട്ട് പറയുന്നു. കംപ്യൂട്ടിങ് സാമഗ്രികളും ഡേറ്റ സംഭരണികളും ഉൾപ്പെടുന്ന വമ്പൻ കേന്ദ്രങ്ങളാണ് ഡേറ്റ സെന്ററുകൾ. എഐയുടെ പാരിസ്ഥിതിക ദോഷങ്ങളിലേക്ക് വെളിച്ചം വീശുന്ന ആദ്യത്തെ യുഎൻ റിപ്പോർട്ട് ആണിത്.റിപ്പോർട്ടിലെ കണ്ടെത്തലുകൾ–6–ാം സ്ഥാനം – 2030-ഓടെ ലോകത്ത് ഉപയോഗിക്കുമെന്ന് കരുതുന്ന വൈദ്യുതിയുടെ ഏകദേശം 3 ശതമാനവും ഡേറ്റ സെന്ററുകളിലായിരിക്കും. ഇവ ആ വർഷം 44 കോടി ടൺ കാർബൺ ഡയോക്സൈഡ് പുറന്തള്ളും.
Source link


