TRAVEL

വാളൻപുളിയോ കുടംപുളിയോ? കറിയിലിടാൻ ഏതാണ് മികച്ചത്


പുളി ചേർത്തുള്ള കറികൾ കൂട്ടി ഉണ്ണുന്നതാണ് മലയാളികളുടെ ശീലം. കറികൾക്ക് പുളിരസം നൽകുന്നത് പ്രധാനമായും വാളൻപുളിയും കുടംപുളിയുമാണ്. രണ്ടിനും ആരാധകരേറെ. ഒന്ന് ശീലിച്ചുകഴിഞ്ഞാൽ അത് വിട്ട് മറ്റൊന്ന് പരീക്ഷിക്കാൻ പലരും തയ്യാറാവാറില്ല. ടേസ്റ്റ് നഷ്ടമാകും എന്നതുതന്നെ കാരണം. എന്നാൽ ഏത് പുളിയാണ് ആരോഗ്യകരം? പുളി തോന്നുംപോലെ ചേർക്കാൻ പറ്റുമോ? കറികളിൽ പുളി ചേർക്കും മുൻപ് ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കണം.വാളൻപുളി ചേർക്കുമ്പോൾവടക്കൻ കേരളത്തിലുള്ളവരുടെ ഫേവറിറ്റാണ് വാളൻപുളി. സാമ്പാറും രസവും മീൻകറിയുമെല്ലാം വാളൻപുളിയിട്ടാണ് ഭൂരിഭാഗം പേരും തയ്യാറാക്കുന്നത്.* ടാമറനിഡസ് ഇൻഡിക്ക എന്ന ശാസ്ത്രനാമമുള്ള വാളൻപുളിയിൽ പോഷകഘടകങ്ങൾ ഏറെയുണ്ട്.* ഇതിലെ ഭക്ഷ്യനാരുകൾ മോശം കൊളസ്ട്രാളായ എൽ.ഡി.എല്ലിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.* ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർക്ക് വാളൻപുളിയിട്ട കറികൾ നല്ലതാണ്.


Source link

Back to top button