AUTO
ഇലക്ട്രിക് വിപണി പിടിക്കാൻ ടൊയോട്ട; അർബൻ ക്രൂസർ ‘എബെല്ല’ എത്തി, വില 23.60 ലക്ഷം!

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലേക്ക് വമ്പൻ എൻട്രിയുമായി ജാപ്പനീസ് വാഹന ഭീമന്മാരായ ടൊയോട്ട. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ടൊയോട്ടയുടെ ആദ്യ ഫുൾ ഇലക്ട്രിക് എസ്‌യുവി ‘അർബൻ ക്രൂസർ എബെല്ല’ പുറത്തിറക്കി. ഏറ്റവും ഉയർന്ന മോഡലായ ‘ഇ3’ (E3)* വേരിയന്റിന്റെ വിലയാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 23.60 ലക്ഷം രൂപയാണ് ഈ ടോപ്പ് എൻഡ് മോഡലിന്റെ എക്സ്-ഷോറൂം വില.ഒറ്റ ചാർജിൽ 543 കിലോമീറ്റർ!61 കിലോവാട്ട് ബാറ്ററി പാക്കുമായാണ് എബെല്ല എത്തിയിരിക്കുന്നത്. മുൻ ആക്സിലിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോർ 171 ബിഎച്ച്പി കരുത്തും 189 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഒറ്റത്തവണ പൂർണ്ണമായി ചാർജ് ചെയ്താൽ 543 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. ഒരു ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും 45 മിനിറ്റുകൊണ്ട് ബാറ്ററിയുടെ 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനാകും.ലുക്കിൽ പുലി, ഉള്ളിൽ ലക്ഷ്വറിടൊയോട്ടയുടെ പുതിയ ‘അർബൻ ടെക്’ ഡിസൈൻ ഭാഷ്യമാണ് എബെല്ലയ്ക്ക് നൽകിയിരിക്കുന്നത്. മുന്നിലെ ഹാമർഹെഡ് ശൈലിയിലുള്ള ഗ്രില്ലും അതിനോട് ചേർന്നുള്ള എൽഇഡി ഡിആർഎല്ലുകളും (DRL) വശങ്ങളിലെ 18 ഇഞ്ച് അലോയ് വീലുകളും വണ്ടിയ്ക്ക് റോഡ് പ്രസൻസ് നൽകുന്നുണ്ട്.ലക്ഷ്വറി കാറുകളോട് കിടപിടിക്കുന്നതാണ് ഉൾവശം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് മുൻ സീറ്റുകൾ, സ്ലൈഡിങ്-റെക്ലൈനിങ് പിൻ സീറ്റുകൾ, പനോരമിക് സൺറൂഫ്, ജെബിഎല്ലിന്റെ പ്രീമിയം സൗണ്ട് സിസ്റ്റം, 12 വ്യത്യസ്ത കളർ ഓപ്ഷനുകളുള്ള ആംബിയന്റ് ലൈറ്റിങ് എന്നിവയുണ്ട്.
Source link


