AUTO

ആഡംബരത്തിന്റെ രാജകീയ പ്രൗഢിയുമായി എംജി മജസ്റ്റർ വിപണിയില്‍


ഇന്ത്യൻ പ്രീമിയം എസ്‌യുവി വിപണിയിലെ വിപ്ലവകാരിയായിരുന്ന ‘ഗ്ലോസ്റ്ററിന്’ പകരക്കാരനായി പുത്തൻ ഫ്ലാഗ്ഷിപ്പ് മോഡൽ ‘മജസ്റ്റർ’ (MG Majestor) വിപണിയിൽ എത്തിച്ച് ജെഎസ്ഡബ്ല്യു എംജി മോട്ടോർ. കഴിഞ്ഞ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ കാഴ്ചക്കാരുടെ കണ്ണഞ്ചിപ്പിച്ച മജസ്റ്റർ, ഇന്ത്യയിലെ ആദ്യ ‘ഡി പ്ലസ്’ (D+) സെഗ്‌മെന്റ് എസ്‌യുവി എന്ന ലേബലോടെയാണ് റോഡിലിറങ്ങുന്നത്. ടൊയോട്ട ഫോർച്യൂണർ അടക്കിവാഴുന്ന ഫുൾ സൈസ് എസ്‌യുവി വിപണി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാഹനത്തിന്റെ വരവ്.കാഴ്ചയിൽ തന്നെ ഗാംഭീര്യംവലുപ്പത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത രൂപഭാവമാണ് മജസ്റ്ററിന്റേത്. സെഗ്‌മെന്റിലെ ഏറ്റവും കൂടുതൽ നീളവും വീതിയും ഉയരവുമുള്ള മോഡലാണിത് (നീളം: 5,046 മില്ലീമീറ്റർ, വീതി: 2,016 മില്ലീമീറ്റർ, ഉയരം: 1,876 മില്ലീമീറ്റർ). ബോൾഡ് റെക്ടാംഗുലാർ ഗ്രില്ലും, ബോണറ്റിന് താഴെയായി നൽകിയിരിക്കുന്ന ഐബ്രോ ഡിസൈനിലുള്ള എൽഇഡി ഡേടൈം റണ്ണിങ് ലാംപുകളും (DRLs) ബമ്പറിൽ വെർട്ടിക്കലായി ക്രമീകരിച്ചിരിക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനും വാഹനത്തിന് ഒരു മസ്‌കുലർ ലുക്ക് സമ്മാനിക്കുന്നു. 19 ഇഞ്ചിന്റെ ഡ്യുവൽ ടോൺ അലോയ് വീലുകളും കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകളും ഡ്യുവൽ എക്സോസ്റ്റ് ടിപ്പുകളും ഇതിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.ആഡംബര ഇന്റീരിയർആഡംബരത്തിന്റെ കാര്യത്തിൽ മജസ്റ്റർ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഉള്ളിലേക്ക് കയറിയാൽ ഒരു ലക്ഷ്വറി ലൗഞ്ചിലിരിക്കുന്ന അനുഭൂതിയാണ് ഈ വാഹനം നൽകുക. 6, 7 സീറ്റർ ഓപ്ഷനുകളിൽ ഈ എസ്‌യുവി ലഭ്യമാണ്.ആഡംബര സീറ്റുകൾ:* മുന്നിൽ പവേഡ്, വെന്റിലേറ്റഡ് സീറ്റുകൾക്കൊപ്പം മസാജ് ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. 6-സീറ്റർ മോഡലിൽ രണ്ടാം നിരയിൽ മികച്ച ക്യാപ്റ്റൻ സീറ്റുകളാണ് നൽകിയിരിക്കുന്നത്.


Source link

Back to top button