AUTO
35 കി.മീ മൈലേജുള്ള ഫ്രോങ്സ്, വൈ 43; ഉടൻ നിരത്തിലെത്തുന്ന 5 മാരുതി എസ്യുവികൾ

ഇന്ത്യന്‍ കാര്‍ വിപണിയുടെ ഹൃദയമിടിപ്പ് ഉള്ളംകയ്യിലെന്ന പോലെ അറിയാവുന്നവരാണ് മാരുതി സുസുക്കി. അതുകൊണ്ടുതന്നെ ഇന്ത്യക്കാര്‍ എസ്യുവികളോടുള്ള പ്രേമത്തെക്കുറിച്ച് മാരുതി സുസുക്കിയോട് പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ല. ചെറുകാര്‍ വിപണിയിലെ രാജാക്കന്മാരായ മാരുതി സുസുക്കി എസ്യുവിയുടെ സാധ്യതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കൂടുതല്‍ എസ്യുവി മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. മാരുതി സുസുക്കി വൈകാതെ നിരത്തിലിറക്കുന്ന അഞ്ച് എസ്യുവികളെ പരിചയപ്പെടാം.ബ്രെസ ഫേസ്ലിഫ്റ്റ്തലമുറ മാറ്റത്തിനു മുന്നോടിയായി മുഖം മിനുക്കിയെത്തുന്ന ബ്രസയുടെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പുറംരൂപത്തില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമാണ് മാരുതി സുസുക്കി വരുത്തിയിട്ടുള്ളത്. മുന്‍ഗ്രില്‍, മുന്നിലെ ബംപര്‍, ഫോഗ് ലാംപ് ഹൗസിങ്, കട്ടി കൂടിയ സില്‍വര്‍ സ്കിഡ് പ്ലേറ്റ് എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. ഗ്രില്ലിന്റെ നടുവിലായി റഡാര്‍ ഹൗസിങ് കാണുന്നതിനാല്‍ പുതിയ മോഡലില്‍ ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകള്‍ കൂടി ഉണ്ടാവുമെന്നാണ് സൂചന.ഉള്ളിലേക്കു വന്നാല്‍ 9 ഇഞ്ചിനു പകരം 10.1 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ടച്ച്സ്ക്രീനാണ് പ്രധാന മാറ്റം. ഡാഷ്ബോര്‍ഡ് ലേ ഔട്ടിലെ ചെറിയ മാറ്റങ്ങള്‍ക്കൊപ്പം പുത്തന്‍ കളര്‍സ്കീമും ഇന്റീരിയറിലുണ്ടാവും. നിലവിലെ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും സിഎന്‍ജി വകഭേദങ്ങളും തുടരും. സിഎന്‍ജി പതിപ്പുകളില്‍ അണ്ടര്‍ബോഡി സിഎന്‍ജി ടാങ്ക് നല്‍കിക്കൊണ്ട് ബൂട്ട് സ്പേസ് വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. നിലവിലെ എന്ജിന് ഓപ്ഷനുകള്‍ക്കൊപ്പം 1.0 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എന്ജിന് കൂടി ബ്രെസക്ക് ലഭിക്കും. ഒപ്പം 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനും സാധ്യതയുണ്ട്. വരുന്ന ഉത്സവ സീസണില്‍ നിരത്തിലെത്തും.ഫ്രോങ്സ് ഫേസ്ലിഫ്റ്റും ഹൈബ്രിഡുംചുരുങ്ങിയ കാലംകൊണ്ട് മാരുതി സുസുക്കി ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നായി മാറിയ വാഹനമാണ് ഫ്രോങ്സ്. 2023ല്‍ വിപണിയിലെത്തിയ ഈ ക്രോസ് ഓവറിന്റെ ആദ്യത്തെ വലിയ മുഖം മിനുക്കലാണ് നടന്നുകൊണ്ടിരിക്കുന്നത്. മുന്നിലേയും പിന്നിലേയും ബംപറുകളില്‍ മാറ്റങ്ങളുണ്ട്. പുതിയ എല്‍ഇഡി ടെയില്‍ ലാംപുകളും വരും. സുരക്ഷ വര്‍ധിപ്പിക്കാനായി ലെവല്‍ 2 അഡാസ്, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിങ്ങനെയുള്ള പ്രീമിയം ഫീച്ചറുകളും പ്രതീക്ഷിക്കാം.സീരീസ് ഹൈബ്രിഡ് വിഭാഗത്തിലെ ഫ്രോങ്സായിരിക്കും മറ്റൊരു ആകര്‍ഷണം. റേഞ്ച് എക്സ്റ്റന്‍ഡര്‍ എന്നു വിളിക്കുന്ന ഈ വാഹനത്തിന്റെ സിസ്റ്റത്തില്‍ പെട്രോള്‍ എന്ജിന് നേരിട്ട് ചക്രങ്ങളെ ചലിപ്പിക്കില്ല. പകരം ബാറ്ററി പാക്ക് ചാര്‍ജ് ചെയ്യാനുള്ള ജനറേറ്ററായി മാത്രം എന്ജിന് പ്രവര്‍ത്തിക്കുകയാണ് ചെയ്യുക. ഇലക്ട്രിക്ക് മോട്ടോര്‍ മാത്രമായിരിക്കും വാഹനത്തിന് മുന്നോട്ടു പോവാനുള്ള കരുത്തു നല്‍കുക. ഈ സ്ട്രോങ് ഹൈബ്രിഡില്‍ 35 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ലക്ഷ്യം.
Source link


