LIFESTYLE
ഒന്നും തോന്നരുത്; നിങ്ങളുടെ വീട് ഞങ്ങൾ കോപ്പിയടിക്കും കേട്ടോ…: ഇവിടെയെത്തുന്നവർ പറയുന്നു

തന്റെ കുടുംബവീടിനടുത്തുള്ള പ്ലോട്ടാണ് എൻജിനീയറിങ് കോളേജ് അധ്യാപകനായ ബിനു തോമസ് വീട് പണിയാനായി തിരഞ്ഞെടുത്തത്. ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ അഞ്ജനയുടെയും മക്കളായ മിറേയാ, തോമസ്, ത്രേസ്സാ എന്നിവരുടെ അഭിപ്രായങ്ങൾക്കും മുൻതൂക്കം നൽകിയാണ് വീടിന്റെ പ്ലാനിങ് ഘട്ടത്തിലേക്ക് കടന്നത്.കിഴക്കൻ മേഖലകളിലെ തനത് ആവാസവ്യവസ്ഥയിലെ കനത്ത മഴയേയും, ചൂടിനെയും പ്രതിരോധിക്കാവുന്ന ചെരിവ് ഷെയിഡുകളുള്ള പരമ്പരാഗതരീതിയിലുള്ള പുറംകാഴ്ച നൽകുന്ന ഒറ്റനിലവീട് മതിയെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. എന്നാൽ അകക്കാഴ്ചകളിൽ വായുസഞ്ചാരവും, പകൽ വെളിച്ചവും ഉറപ്പാക്കുന്ന കന്റെംപ്രറി ആശയങ്ങൾ ഉൾക്കൊള്ളിക്കണമെന്നും പ്ലാനിങ് ഘട്ടത്തിൽ നിഷ്കർഷിച്ചിരുന്നു.അത്യാവശ്യം വലുപ്പമുള്ള മുൻവരാന്തയും, ഫോയറും, സ്വകാര്യത നിലനിർത്തി അതിഥികൾക്കായുള്ള ഫോർമൽ ലിവിങ്ങും കുടുംബാംഗങ്ങൾ കൂടുതൽ ഇടപെഴകുന്ന വലിയ ഫാമിലി ലിവിങ്ങും, ഡൈനിങ് ഹാളും, ഒാപ്പൺ കിച്ചണും, സ്റ്റോർ, വർക്ക് ഏരിയ, അറ്റാച്ച്ഡ് ബാത്ത്റൂമുകളുള്ള നാല് വലിയ കിടപ്പുമുറികളും ഉൾപ്പെടുത്തി 2900 സ്ക്വയർ ഫീറ്റിലാണ് എൻജിനീയർ ശ്രീകാന്ത് പങ്ങപ്പാട്ട് പ്ലാൻ വരച്ച് നൽകിയത്. വീട്ടിൽനിന്നും തെല്ല് മാറിരണ്ടുവാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഒാപ്പൺ പോർച്ചും പ്ലാനിൽ ഉൾപ്പെടുത്തി.ട്രസ്സ് റൂഫുള്ള യൂട്ടിലിറ്റി ടെറസിലേക്ക് ഹാളിൽനിന്നും പ്രവേശിക്കാവുന്ന സ്റ്റെയർകെയ്സ് നൽകി, അതിനടിയിൽ അതിഥികൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ചെറിയൊരു ടോയ്‌ലറ്റും, വാഷ് കൗണ്ടറും സജ്ജീകരിച്ചു. ഫ്ളാറ്റ് റൂഫ് വർത്ത് ജി.പി. സ്ക്വയർ പൈപപ്പ് ഉപയോഗിച്ച് ട്രസ്സ് റൂഫ് പണിത് മേച്ചിൽ ഒാടുകൾ പാകി. ഇതുമൂലം വീടിനുള്ളിലെ ചൂട് നിയന്ത്രിക്കുന്നതിനും ട്രസ്സ് റൂഫിനുള്ളിൽ വലിയൊരു യൂട്ടിലിറ്റി സ്റ്റോറേജ് സ്പെയ്സ് ലഭിക്കുകയും ചെയ്തു. ഹാളിന് മധ്യഭാഗത്തായി കിഴക്ക് വശം അഭിമുഖമായി വരുന്ന പ്രാർത്ഥനാ ഇടവും ഒരുക്കിയിരിക്കുന്നു.ഫാമിലി ലിവിങ്ങിൽനിന്നും പ്രവേശിക്കാവുന്ന ഒാപ്പൺ കോർട്ട്യാർഡിൽ കോഫിടേബിളും, വായനാസ്ഥലവും, ഇൻഡോർ ചെടികളും ഒരുക്കി വീടിനാകെ പോസിറ്റീവ് എനർജിയും പകൽ മുഴുവൻ സ്വാഭാവിക വെളിച്ചവും പകരുന്ന ഇടമായി മാറ്റിയിരിക്കുന്നു.എന്നെങ്കിലും ഒരു വീട് പണിയുമ്പോൾ ഞങ്ങളുടെ റഫറൻസ് ഇൗ വീടായിരിക്കുമെന്ന് വീട് കാണാനെത്തുന്ന അതിഥികൾ പറയുമ്പോൾ ആത്മസംതൃപ്തിയോടെ വീട്ടുകാർ പുഞ്ചിരിക്കുന്നു.
Source link
CINEMA
CINEMA


