SPORTS

നോക്കൗട്ടിലെ രണ്ടാം മത്സരത്തിലും വൈഭവിന് അർധ സെഞ്ചറി, 20–ാം ഓവറിൽ നാലു സിക്സുകൾ തൂക്കി ഡോനോവൻ; രാജസ്ഥാന് വമ്പൻ സ്കോർ


ന്യൂ ചണ്ഡീഗഡ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് നോക്കൗട്ടിലെ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 215 റൺസ് വിജയലക്ഷ്യമുയർത്തി രാജസ്ഥാൻ റോയൽസ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. ന്യൂചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തിലെ ബാറ്റിങ്ങിന് ബുദ്ധിമുട്ടേറിയ പിച്ചിൽ വൈഭവ് സൂര്യവംശിയുടെ അർധ സെഞ്ചറി പ്രകടനമാണ് രാജസ്ഥാന്‍ ഇന്നിങ്സിലെ നട്ടെല്ല്. 47 പന്തുകൾ നേരിട്ട താരം 96 റൺസെടുത്തു പുറത്തായി. ഏഴു സിക്സുകളും എട്ടു ഫോറുകളും വൈഭവ് ബൗണ്ടറി കടത്തി. രവീന്ദ്ര ജഡേജ (35 പന്തിൽ 45), ഡോനോവൻ ഫെറേറ (11 പന്തിൽ 38) എന്നിവരുടെ ബാറ്റിങ് പ്രകടനവും അവസാന ഓവറുകളിൽ നിർണായകമായി.സ്കോർ 82ൽ നിൽക്കെ ജഡേജ റിട്ടയേർഡ് ഹർട്ടായി മടങ്ങി. എന്നാൽ ക്യാപ്റ്റൻ റിയാൻ പരാഗ് (11), ദസുൻ ശനക (മൂന്ന്), ജോഫ്ര ആർച്ചർ (ഏഴ്) എന്നിവർ വേഗത്തിൽ പുറത്തായതോടെ ജഡേജ വീണ്ടും ക്രീസിലെത്തി. പരാഗിനെയും ശനകയെയും വീഴ്ത്തിയ ജേസൺ ഹോൾഡർ ഗുജറാത്തിന് നിർണായക മേൽക്കൈ സമ്മാനിച്ചു. 31 പന്തിൽ അർധ സെഞ്ചറി കടന്നപ്പോൾ രണ്ടു സിക്സുകൾ മാത്രമാണ് വൈഭവിന് ബൗണ്ടറി കടത്താനായത്. സ്കോർ 172 ൽ നിൽക്കെ വൈഭവിനെ കഗിസോറ റബാദ പ്രസിദ്ധ് കൃഷ്ണയുടെ കൈകളിലെത്തിച്ചു. 


Source link

Back to top button