NEWS
അമീബിക് മസ്തിഷ്കജ്വരം: രോഗം ബാധിച്ച 27 പേരിൽ 14പേർ മരിച്ചു; അക്കന്തബീമ വായുവില്‍ കൂടിയും പടരും

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഈ മാസം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച 27 പേരില്‍ 14 പേര് മരിച്ചതോടെ കടുത്ത ജാഗ്രതയില്‍ ആരോഗ്യ വകുപ്പ്. ഈ വര്‍ഷം ആദ്യ നാലു മാസങ്ങളില്‍ 123 പേര്‍ക്കു രോഗം ബാധിക്കുകയും 31 പേര് മരിക്കുകയും ചെയ്തു. എന്നാല്‍ മേയില്‍ മാത്രം രോഗം ബാധിച്ചതില്‍ പകുതി പേര് മരിച്ചതാണ് ആശങ്കയ്ക്കിടയാക്കുന്നത്. രോഗം ബാധിച്ച് തിരുവനന്തപുരത്തും ആലപ്പുഴയിലും മൂന്നു പേര് വീതം മരിച്ചു. പാലക്കാട്, ഇടുക്കി, എറണാകുളം, കൊല്ലം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലും മരണം സംഭവിച്ചിട്ടുണ്ട്. മരിച്ചവരില്‍ 5 പേര് സ്ത്രീകളും ബാക്കി പുരുഷന്മാരുമാണ്. അമ്പലപ്പുഴ നോര്‍ത്തില്‍ 26 വയസുള്ള യുവതി മരിച്ചിരുന്നു. വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഗൗരവമായി പരിശോധിക്കുകയാണെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ.റീന അറിയിച്ചു. പല മരുന്നുകള്‍ ചേര്‍ത്താണു രോഗികള്‍ക്കു നല്‍കുന്നത്. വിദേശത്തുനിന്ന് ഉള്‍പ്പെടെ മരുന്നുകള്‍ എല്ലാം ആവശ്യത്തിനു ലഭ്യമാണെന്നും ഡോ. റീന പറഞ്ഞു.
Source link


