NEWS

മുൻമന്ത്രി ടി യു കുരുവിള അന്തരിച്ചു ,​ അന്ത്യം എറണാകുളത്ത്

കൊച്ചി: മുൻ മന്ത്രിയും കേരള കോൺഗ്രസ്ര് ജോസഫ് വിഭാഗം ഡെപ്യൂട്ടി​ ചെയർമാനുമായ ടി​.യു. കുരുവിള അന്തരിച്ചു. 89 വയസായിരുന്നു. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലാിരുന്നു അന്ത്യം. ന്യൂമോണി​യ ബാധയെ തുടർന്ന് കഴി​ഞ്ഞ തി​ങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശി​പ്പി​ച്ചത്. 2006ലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു.

2006,​ 2011 വർഷങ്ങളിൽ കോതമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. 1964 മുതൽ 78 വരെ എറണാകുളം ജില്ലയിലെ കീരമ്പാറ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. കീരമ്പാറ സർവിസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് ,​ കോതമംഗലം ബ്ലോക്ക് ഡെവലപ്പ്മെന്റ് കമ്മിറ്റി ചെയർമാൻ , കേരള പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ എന്നീ ചുമതകലളും വഹിച്ചിട്ടുണ്ട്. 1996 മുതൽ 2001 വരെ സംസ്ഥാന ഹൗസിംഗ് ബോർഡിന്റെയും ചെയർമാനായിരുന്നു.


Source link
NEWS

Back to top button