LIFESTYLE

കൊടുംചൂടിലും 4000 വീടുകളുടെ അകം കൂൾ! ചെയ്തത് ഒരൊറ്റ കാര്യം; ഹിറ്റായി ‘പോർട്ടബിൾ ഫാമിങ്’


ഉത്തരേന്ത്യയിലുടനീളം കടുത്ത ഉഷ്ണതരംഗം ജനജീവിതം ദുസ്സഹമാക്കുമ്പോൾ, വീടുകൾക്കുള്ളിലെ താപനില കുറയ്ക്കാൻ പ്രായോഗികവും പരിസ്ഥിതി സൗഹൃദവുമായ ഒരു മാർഗവുമായി എത്തിയിരിക്കുകയാണ് ജയ്പുർ സ്വദേശികൾ. മേൽക്കൂരകളെ ഹരിത ഇടങ്ങളാക്കി മാറ്റി ചൂടിനെ പ്രതിരോധിക്കുന്ന ഇവരുടെ രീതിയെക്കുറിച്ചുള്ള വിഡിയോ സമൂഹമാധ്യമത്തിൽ തരംഗമാവുകയാണ്. എസിയെ അമിതമായി ആശ്രയിക്കാതെ, പോർട്ടബിൾ റൂഫ്ടോപ് ഫാമിങ് ഉപയോഗിച്ച് ജയ്പുരിലെ നാലായിരത്തിലധികം വീടുകൾ എങ്ങനെയാണ് തണുപ്പ് നിലനിർത്തുന്നു എന്നതാണ് വിഡിയോയുടെ ഉള്ളടക്കം.സ്ഥിരമായ കോൺക്രീറ്റ് നിർമണങ്ങളോ വലിയ മാറ്റങ്ങളോ വരുത്താതെ തന്നെ ഉപയോഗശൂന്യമായി കിടക്കുന്ന ടെറസുകളെ ചെറിയ തോട്ടങ്ങളാക്കി മാറ്റാൻ കഴിയുന്ന ‘പോർട്ടബിൾ ഫാമിങ്’ സംവിധാനമാണ് ഇവിടെ അവതരിപ്പിക്കുന്നത്. കെട്ടിടങ്ങൾക്ക് യാതൊരുവിധ കേടുപാടുകളും വരുത്താത്ത ഈ ശൈലി നഗരങ്ങളിലെ വീടുകൾക്ക് ഏറ്റവും അനുയോജ്യമാണ്.കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഹരിതവിപ്ലവത്തിലേക്ക്ഈ വേറിട്ട ആശയത്തിന് പിന്നിൽ തന്റെ ഉയർന്ന കോർപ്പറേറ്റ് കരിയർ ഉപേക്ഷിച്ച് പരിസ്ഥിതി സൗഹൃദ കൃഷിയിലേക്ക് തിരിഞ്ഞ ഒരു വ്യക്തിയാണ്. തന്റെ ടെറസിലെ ഇടതൂർന്ന സസ്യങ്ങൾക്കിടയിൽ നിന്നുകൊണ്ട് അദ്ദേഹം ഈ സംവിധാനം എങ്ങനെ വീടുകളെ ‘കൂൾ റൂമുകളാക്കി’ മാറ്റുന്നു എന്ന് വ്യക്തമാക്കി. ‘ചെടികൾ മേൽക്കൂരയ്ക്ക് നേരിട്ട് തണൽ നൽകുക മാത്രമല്ല, ബാഷ്പീകരണത്തിലൂടെ അന്തരീക്ഷത്തിലേക്ക് ഈർപ്പം പുറത്തുവിടുകയും ചെയ്യുന്നു. ഇത് സ്വാഭാവികമായും വീടിനുള്ളിലെ താപനില ഗണ്യമായി കുറയ്ക്കാൻ സഹായിക്കും’.പ്രവർത്തനംകെട്ടിടങ്ങൾക്ക് അധിക ഭാരം നൽകാത്ത രീതിയിലാണ് ഈ സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നത്. ഉയർന്ന സാന്ദ്രതയുള്ള പോളിയെത്തിലീൻ ഉപയോഗിച്ചാണ് ഗ്രീൻ ഹൗസുകൾ നിർമിച്ചിരിക്കുന്നത്. പരമ്പരാഗതമായ ചളിയോ മണ്ണോ ഇതിൽ ഉപയോഗിക്കുന്നില്ല. പകരം ഭാരം കുറഞ്ഞതും ചെറിയ അളവിൽ പോഷകങ്ങൾ ചേർത്തുകൊണ്ട് കാലക്രമേണ ഫലഭൂയിഷ്ഠമായി നിലനിൽക്കുന്നതുമായ ഒരു പ്രത്യേക മീഡയമാണ് ഉപയോഗിക്കുന്നത്.


Source link

CINEMA

Back to top button