LIFESTYLE

ഉണക്കമീൻ ഇനി ധൈര്യമായി വീട്ടിൽ സൂക്ഷിക്കാം; മണം പരക്കില്ല, ഇങ്ങനെ ചെയ്താൽ മതി


പ്രതീകാത്മക ചിത്രം

ഉണക്കമീൻ ഇഷ്ടമല്ലാത്തവർ കുറവാണ്. എന്നാൽ ഇത് വീട്ടിൽ സൂക്ഷിക്കുക എന്നത് വളരെ പ്രയാസം നിറഞ്ഞ ഒന്നാണ്. ശരിയായി സൂക്ഷിച്ചില്ലെങ്കിൽ പൂച്ചയും മറ്റും കഴിക്കുകയും പൂപ്പൽ കയറുകയും മുറിയിൽ മണം പരക്കുകയും ചെയ്യുന്നു. എങ്ങനെ ഉണക്കമീൻ ശരിയായി സൂക്ഷിക്കാമെന്ന് നോക്കിയാലോ?

ഉണക്കമീൻ വാങ്ങി ഉടനെ കവറിൽ കെട്ടി വയ്ക്കരുത്. ആദ്യം രണ്ട്, മൂന്ന് മണിക്കൂർ ഇവ വെയിലത്ത് വച്ച് നന്നായി ഒന്നുകൂടെ ഉണക്കുക. ശേഷം പൂർണമായി തണുത്തശേഷം പാക്ക് ചെയ്യാം. വൃത്തിയുള്ള എയർടൈറ്റ് പാത്രത്തിലോ പ്ലാസ്റ്റിക് കണ്ടെയ്നറിലോ സൂക്ഷിക്കാം. വായു കയറാത്ത രീതിയിൽ അടയ്ക്കുന്നത് മണം കുറയ്ക്കാനും കീടങ്ങൾ വരാതിരിക്കാനും സഹായിക്കുന്നു. കുറച്ച് ദിവസത്തേക്കാണെങ്കിൽ ഫ്രിഡ്ജിലും കൂടുതൽ ദിവസത്തേക്ക് ഫ്രീസറിലും സൂക്ഷിക്കുന്നതാണ് നല്ലത്. ചെറിയ അളവുകളാക്കി വേർതിരിച്ച് പാക്ക് ചെയ്യുന്നതാണ് നല്ലത്.

അങ്ങനെ ചെയ്യുമ്പോൾ ആവശ്യമുള്ളത് മാത്രം പുറത്തെടുത്താൽ മതിയാകും. ഈർപ്പം ഒഴിവാക്കാൻ ഉണക്കമീൻ വയ്ക്കുന്ന പാത്രത്തിൽ ഈർപ്പം ആഗിരണം ചെയ്യുന്ന ഫുഡ് ഗ്രേഡ് പാക്കറ്റ് ഉപയോഗിക്കാം. ഭക്ഷണവുമായി നേരിട്ട് സമ്പർക്കം വരാത്ത രീതിയിൽ വേണം ഇത് വയ്ക്കാൻ. പൂപ്പൽ,​ നിറം മാറൽ,​ ഒട്ടിപ്പിടിക്കൽ എന്നിവ കണ്ടാൽ ആ ഉണക്കമീൻ പിന്നെ ഉപയോഗിക്കരുത്. കൂടാതെ ഈർപ്പമുള്ള കൈകൊണ്ട് ഉണക്കമീൻ എടുക്കരുത്. ഉണക്കമീനിൽ അൽപം വെളിച്ചെണ്ണ പുരട്ടി സൂക്ഷിക്കുന്നത് പ്രാണികളുടെ ശല്യവും പൂപ്പലും തടയുന്നു.

English Summary

Dried fish can spoil easily if it is not stored properly. To keep it fresh for longer, dry it in the sun for a few hours after purchase, allow it to cool completely, and store it in an airtight container. Keep it in the refrigerator for short-term storage or in the freezer for longer periods.
RELATED TOPICS: DRIED FISH STORAGE, UNAKKAMEEN TIPS, DRY FISH STORAGE, FOOD STORAGE TIPS, UNAKKAMEEN MALAYALAM


News ⏭️

Back to top button