NEWS

1200ൽ 1200 മാർക്ക്: കാഴ്ചപരിമിതിയുണ്ടായിട്ടും സ്ക്രൈബിനെ വേണ്ടെന്ന് മരിയ, ‘പെർഫെക്റ്റ് സ്കോറിന്’ പിന്നിലുണ്ട് ഒരു വലിയ രഹസ്യം


അമ്മയുടെ ഉദരത്തിൽ വെറും ആറു മാസം മാത്രം വളർച്ചയെത്തി നിൽക്കുമ്പോഴായിരുന്നു ആ കുഞ്ഞു ജീവൻ ഭൂമിയിലേക്ക് പിറന്നു വീണത്. ശ്വാസമെടുക്കാൻ പോലും പാടുപെടുന്ന, പൂർണവളർച്ചയെത്താത്ത ആ ശരീരത്തിൽ ജീവന്റെ ഒരു നേർത്ത തുടിപ്പ് മാത്രമാണുണ്ടായിരുന്നത്. ജീവിതത്തിനും മരണത്തിനുമിടയിലെ കഠിനമായ ആ പോരാട്ടത്തിൽ നിന്നും അവൾ നടന്നു കയറിയത് വിജയത്തിന്റെ വലിയൊരു കൊടുമുടിയിലേക്കാണ്.പ്ലസ്ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും വാരിക്കൂട്ടി അവൾ ഇന്ന് പുഞ്ചിരിയോടെ നിൽക്കുമ്പോൾ, അത് വെറുമൊരു പരീക്ഷാവിജയം മാത്രമല്ല, ഒരു പെൺകുട്ടിയുടെ അസാധാരണമായ അതിജീവനത്തിന്റെ കഥയാണ്. 40 ശതമാനത്തിലേറെ കാഴ്ചപരിമിതിയുണ്ടായിട്ടും ഒരു സ്ക്രൈബിന്റെ സഹായമില്ലാതെ സ്വയം പരീക്ഷയെഴുതി മുഴുവൻ മാർക്കും നേടിയ തേവര സേക്രഡ് ഹാർട്ട് എച്ച്എസ്എസിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിനി മരിയ കൃപ മൈക്കിളിന്റെ വിജയത്തിന് ഇരട്ടിമധുരമുണ്ട്.സ്ക്രൈബിനെ വേണ്ട… കാഴ്ചപരിമിതിയുള്ള കുട്ടികൾക്ക് പരീക്ഷയെഴുതാൻ സ്ക്രൈബിന്റെ സഹായം നിയമപരമായി അനുവദനീയമാണെങ്കിലും മരിയ ആ സഹായം നിരസിച്ചു. പത്താം ക്ലാസ് പരീക്ഷയ്ക്കും മരിയ സ്ക്രൈബിനെ ഉപയോഗിച്ചിരുന്നില്ല. അതിനെക്കുറിച്ച് മരിയയ്ക്ക് വ്യക്തമായ നിലപാടുണ്ട്: ‘എനിക്ക് പരീക്ഷ എഴുതാൻ മറ്റൊരു വ്യക്തിയുടെ സഹായം വേണമെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. പത്താം ക്ലാസ് വരെ ചിന്മയ വിദ്യാലയത്തിൽ സിബിഎസ്ഇ സിലബസിലാണ് ഞാൻ പഠിച്ചത്. അവിടെ നിന്ന് ലഭിച്ച പരിശീലനം സമയം കൃത്യമായി പ്ലാൻ ചെയ്യാനും വേഗത്തിൽ പരീക്ഷ എഴുതാനും എന്നെ സഹായിച്ചു. നമ്മൾ ചിന്തിക്കുന്നതും സ്വന്തമായി ഉത്തരങ്ങൾ തയാറാക്കുന്നതും പോലെയാകില്ല മറ്റൊരാളോട് പറഞ്ഞു കൊടുത്ത് എഴുതിക്കുമ്പോൾ. തേവര സേക്രഡ് ഹാർട്ട് എച്ച്എസ്എസിലെ അധ്യാപകരും എന്നോട് പറഞ്ഞത് ഇതുവരെ സ്വന്തമായി എഴുതിയ സ്ഥിതിക്ക് ഇനി അങ്ങനെ തന്നെ തുടരുന്നതാണ് നല്ലതെന്നാണ്’.


Source link

Back to top button