NEWS

ബലി പെരുന്നാളിന്റെ തലേന്ന് പുതുവസ്ത്രം വാങ്ങി മടങ്ങും വഴി അപകടം; യുവാവ് മരിച്ചു


പെരിന്തൽമണ്ണ ∙ ബലി പെരുന്നാളിന്റെ തലേനാൾ രാത്രി പുതുവസ്ത്രം വാങ്ങി മടങ്ങും വഴി മിനി ലോറി ഇടിച്ചു യുവാവ് മരിച്ചു. കുലുക്കല്ലൂർ സ്നേഹപുരം കൊളക്കാട്ടിൽ മുനീറിന്റെ മകൻ നിഫാൽ (19) ആണ് മരിച്ചത്. കൊപ്പം സെന്ററിൽ വച്ചായിരുന്നു അപകടം. വളാഞ്ചേരി റോഡ്  ഭാഗത്ത് നിന്ന് വന്ന മിനിലോറി നിഫാൽ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൂടെ ഉണ്ടായിരുന്ന ഇജാസ് (18) നെ ഗുരുതര പരുക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഹിറയാണ് മാതാവ്. രണ്ട് സഹോദരിമാരുണ്ട്.


Source link

Back to top button