NEWS

ക്രമംതെറ്റി സമാധാനം; പ്രതിഷേധത്തിന്റെ പേരിൽ നടന്നത് നിയമവാഴ്ചയെ വെല്ലുവിളിക്കൽ


തിരുവനന്തപുരം ∙ അതീവരഹസ്യം, അതിവേഗം – ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതിനു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങൾ അവർ പിണറായി വിജയന്റെ വീട്ടിലെത്തുംവരെ മറ്റാരുമറിഞ്ഞില്ല. സുരക്ഷയ്ക്കായി ഇ.ഡി ഒപ്പംകൂട്ടിയ സിആർപിഎഫ് സേനാംഗങ്ങൾക്കു പോലും തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലെ വീട്ടിലെത്തി പിണറായി വിജയനെ നേരിൽക്കണ്ടപ്പോഴാണ് ആരെ ലക്ഷ്യമിട്ടാണ് റെയ്ഡ് എന്നു വ്യക്തമായത്. രാവിലെ 6നു സംഘം എത്തുമ്പോൾ പിണറായിയും ഭാര്യ കമലയും മകൾ ടി.വീണയും വീട്ടിലുണ്ടായിരുന്നു.റെയ്ഡ് വിവരമറിഞ്ഞ് എട്ടരയോടെ പാർട്ടി നേതാക്കൾ സ്ഥലത്തെത്തി. വി.ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, ജോൺ ബ്രിട്ടാസ് എംപി, വി.ജോയ് എംഎൽഎ, ആനാവൂർ നാഗപ്പൻ, ബിനീഷ് കോടിയേരി, ആര്യ രാജേന്ദ്രൻ എന്നിവർ വീടിനു മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. വിഷയം ചർച്ചചെയ്യാൻ ചേർന്ന പാർട്ടി യോഗത്തിനു പിന്നാലെ പത്തരയോടെ എത്തിയ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും റോഡിൽ കുത്തിയിരുന്നതോടെ പ്രവർത്തകരുടെ ആവേശം കൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇ.ഡിക്കുമെതിരായ മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിലുയർന്നു. വീടിനു മുന്നിൽ തോക്കും ലാത്തിയുമായി സിആർപിഎഫ് സംഘം നിലയുറപ്പിച്ചു. പ്രവർത്തകരുടെ എണ്ണം കൂടിയതോടെ വീടിന്റെ ഗേറ്റ് അടച്ച് സിആർപിഎഫ് പ്രതിരോധം ശക്തമാക്കി. സ്ഥലത്തെത്തിയ പൊലീസ്, പ്രവർത്തകർക്കും സിആർപിഎഫിനുമിടയിൽ നിന്നു. അവിടെനിന്നു പോയ ഗോവിന്ദൻ, സ്ഥിതി വഷളാകുന്നുവെന്ന് കണ്ട് അര മണിക്കൂറിനു ശേഷം തിരികെയെത്തി.പ്രതികളെ പാർട്ടി ഓഫിസിൽ ഒളിപ്പിച്ച് നേതാക്കൾ; ഒടുവിൽ അറസ്റ്റ്  തിരുവനന്തപുരം ∙ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തിയതിനു പിന്നാലെയുള്ള പ്രതിഷേധങ്ങളിൽ യുദ്ധക്കളമായി തലസ്ഥാന നഗരം. ബേക്കറി ജംക്‌ഷനിലെ പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തുന്ന വിവരമറിഞ്ഞ് മുദ്രാവാക്യങ്ങളുമായി രാവിലെ മുതൽ പ്രവർത്തകർ പുറത്തു തടിച്ചുകൂടിയിരുന്നു. എട്ടര മണിക്കൂർ നീണ്ട പരിശോധനയ്ക്കുശേഷം വീടിനു പുറത്തിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരുടെ 3 വാഹനങ്ങൾ‌ സിപിഎം പ്രവർത്തകർ തകർത്തതോടെ സംഘർഷം മൂർച്ഛിച്ചു. അക്രമികളെ പിടികൂടാൻ പൊലീസ്, സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് വളയുകയും നേതാക്കൾ അതിനെ ചെറുക്കുകയും ചെയ്തതോടെ ഏതു നിമിഷവും അക്രമാസക്തമാകുമെന്ന അവസ്ഥയിലായി തലസ്ഥാനം.


Source link

Back to top button