LATEST NEWS

എടിഎമ്മിലും ഷോക്ക് വരുന്നു, മറ്റു ബാങ്കുകളുടെ എടിഎമ്മിൽ കയറിയാൽ കൂടുതൽ ഫീസ്, പുതിയ നീക്കം ഇങ്ങനെ


പെട്രോൾ , ഡീസൽ വിലവർധനയ്ക്കു പിന്നാലെ രാജ്യത്തെ എടിഎം ഇടപാടുകളുടെ ഫീസും കൂട്ടിയേക്കും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോൾ നൽകേണ്ട എടിഎം ഇന്റർചേഞ്ച് ഫീ ഉയർത്താനാണ് നീക്കം. നിലവിൽ 19 രൂപയാണിത്. 21 രൂപയാക്കി ഉയർത്തുമെന്നാണ് വിവരം. ബാങ്കുകളുടെ എടിഎം പ്രവർത്തനച്ചെലവിനെ ഇനിമുതൽ രാജ്യത്തെ മൊത്തവില പണപ്പെരുപ്പ സൂചികയിൽ ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ ഓരോ മാസവും ഇനി എടിഎം ഫീസിൽ മാറ്റമുണ്ടാകാം. പ്രവർത്തനച്ചെലവ് കൂടുകയും കുറയുകയും ചെയ്യുന്നതിന് അനുസരിച്ച് എടിഎം ഫീസിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.ചെലവ് കൂടി


Source link

Back to top button