test del 5 copy of del 3

90 വയസ്സുള്ള ഭർതൃമാതാവിനെ തോളിലേറ്റി, 500 രൂപ പെൻഷനുവേണ്ടി കൊടുംചൂടിൽ കിലോമീറ്ററുകൾ നടന്ന് സ്ത്രീ


റായ്പുർ ∙ അമ്പതുകളുടെ മാധ്യത്തിൽ പ്രായമുള്ള ഒരു സ്ത്രീ തന്റെ 90 വയസ്സുള്ള ഭർതൃമാതാവിനെ തോളിലേറ്റി  കിലോമീറ്ററുകളോളം റോഡിലൂടെ നടന്ന് ബാങ്കിലെത്തി. കഠിനമായ ചൂടും, കത്തുന്ന കോൺക്രീറ്റും, സൂര്യാഘാതമേൽക്കാനുള്ള സാധ്യതയും വകവ‌യ്‌ക്കാതെയാണ് അവർ നടന്നത്. അവരുടെ ലക്ഷ്യം: ആ വയോധികയുടെ തുച്ഛമായ പ്രതിമാസ പെൻഷൻ –  500 രൂപ. ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽ നിന്നുള്ള ഹൃദയഭേദകമായ ഈ ദുരിതയാത്ര യാദൃശ്ചികമായി ആ വഴി വന്ന ഒരാളാണ് ക്യാമറയിൽ പകർത്തിയത്. ജഗൽപാറ ഗ്രാമവാസിയായ സുകുമനിയയാണ് ഭർതൃമാതാവിനെ തോളിലേറ്റി ബാങ്കിലെത്തിയത്.ബാങ്ക് മിത്ര എന്ന ചുമതലയിലുള്ള ഒരു ഉദ്യോഗസ്ഥൻ പ്രതിമാസ പെൻഷൻ വീട്ടിലെത്തിക്കുമായിരുന്നുവെന്നും കെവൈസി വിവരങ്ങൾ പൂർണമല്ലാത്തതിനാൽ ഭർതൃമാതാവിന് പെൻഷൻ നിഷേധിക്കപ്പെട്ടുവെന്നും നാലു മാസമായി പെൻഷൻ ലഭിക്കുന്നില്ലെന്നും സുകുമനിയ പറഞ്ഞു. തുടർന്നാണ് മെയിൻപട്ടിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെത്താൻ കാൽനടയായി കിലോമീറ്ററുകൾ സഞ്ചരിച്ചത്.


Source link

Back to top button