NATIIONAL

‘മനുഷ്യസഹജമായ തെറ്റാണ്, ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’: സ്റ്റേജിൽ സംഭവിച്ചതിന് ബുമ്രയോട് മാപ്പ് ചോദിച്ച് നടൻ രാം ചരൺ


ഭോപ്പാൽ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പേസർ ജസ്പ്രീത് ബുമ്രയെ അബദ്ധത്തിൽ ‘ഫുട്ബോൾ താരം’ എന്ന് വിളിച്ചതിന് ക്ഷമ ചോദിച്ച് തെന്നിന്ത്യൻ സൂപ്പർ താരം രാം ചരൺ. ഭോപ്പാലിൽ നടന്ന ‘പെദ്ധി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു സംഭവം. നടി ജാൻവി കപൂർ, സംഗീത സംവിധായകൻ എ. ആർ. റഹ്മാൻ ഉൾപ്പെടെ ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തരും ചടങ്ങിൽ പങ്കെടുത്തിരുന്നു. സ്റ്റേജിൽ സംസാരിക്കുന്നതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ചുരുങ്ങിയ വാക്കുകളിൽ വിശേഷിപ്പിക്കാൻ രാം ചരണിനോട് അവതാരകൻ ആവശ്യപ്പെട്ടു. സച്ചിൻ തെൻഡുൽക്കറുടെ കരിയറിനെ ‘ദീർഘവും ഐതിഹാസികവുമായ പ്രയാണം’ എന്നും, ധോണിയെ ‘ശാന്തനും ധീരനും’ എന്നും, വിരാട് കോലിയെ ‘തീപ്പൊരി’ എന്നും വിശേഷിപ്പിച്ച താരം, രോഹിത് ശർമയെ ‘എല്ലാവരുടെയും പ്രിയങ്കരൻ’ എന്നാണ് വിശേഷിപ്പിച്ചത്. ‘‘ഉഫ്ഫ്… ചിലപ്പോഴൊക്കെ എനിക്ക് പേരുകൾ പെട്ടെന്ന് മറന്നുപോകുന്ന സ്വഭാവമുണ്ട്. മാറിപ്പോയതിന് ജസ്പ്രീത് ബുമ്ര ജിയോട് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു – ആ ബഹളത്തിനും ആവേശത്തിനുമിടയിൽ മനുഷ്യസഹജമായി പറ്റിപ്പോയ ഒരു തെറ്റായിരുന്നു അത്.’’– രാം ചരൺ എക്സിൽ കുറിച്ചു. ബുമ്രയെ താൻ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കളിയുടെ വലിയൊരു ആരാധകനാണ് താനെന്നും താരം കൂട്ടിച്ചേർത്തുഅതേസമയം, ട്വന്റി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ് മാച്ചായ ജസ്പ്രീത് ബുമ്രയ്ക്ക് ഐപിഎലിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. 13 മത്സരങ്ങളിൽനിന്ന് നാലു വിക്കറ്റ് മാത്രമാണ് താരം നേടിയത്. ലോകകപ്പിനിടെ പറ്റിയ ചെറിയ പരുക്കാണ് ബുമ്രയ്ക്ക് വിനയായതെന്ന് കഴിഞ്ഞദിവസം മുംബൈ ഇന്ത്യൻസ് കോച്ച് മഹേള ജയവർധന വെളിപ്പെടുത്തിയിരുന്നു. ഐപിഎലിൽ സീസണിൽ പ്ലേഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യൻസിന്റെ അവസാന മത്സരം ഇന്നു രാജസ്ഥാനെതിരെയാണ്.


Source link

Back to top button