test del 5 copy of del 3
‘വിമൻസ് 11’ വിലക്കിഴിവ് സ്വന്തമാക്കിയത് 2.5 കോടി രൂപയുടെ വിൽപന; ഓഫർ സ്വന്തമാക്കിയത് 1,77,476 വനിതാ ഉപഭോക്താക്കൾ

പത്തനംതിട്ട ∙ സംസ്ഥാന നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട 11 വനിതാ ജനപ്രതിനിധികൾക്കുള്ള ആദരസൂചകമായി സപ്ലൈകോ നടപ്പാക്കിയ ‘വിമൻസ് 11’ വിലക്കിഴിവിലൂടെ നടന്നതു രണ്ടരക്കോടി രൂപയുടെ വിൽപന. ഈ മാസം 11 മുതൽ 11 ദിവസത്തേക്കു നൽകിയ ഓഫറിൽ 1,77,476 വനിത ഉപഭോക്താക്കളാണു സാധനങ്ങൾ വാങ്ങിയത്. ശബരി വെളിച്ചെണ്ണ, അപ്പം പൊടി, പുട്ടുപൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കടുക്, ജീരകം, ശബരി ഗോൾഡ് ചായപ്പൊടി, ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവയാണു 11% വിലക്കുറവിൽ വനിതാ ഉപഭോക്താക്കൾക്കു നൽകിയത്. ഇവയിൽ ശബരി വെളിച്ചെണ്ണയ്ക്കാണു കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത്. 85,000 ലീറ്റർ ശബരി വെളിച്ചെണ്ണയും 35 ടണ്ണോളം ശബരി പുട്ടുപൊടിയും അപ്പം പൊടിയുമാണു വിലക്കിഴിവിൽ ഉപഭോക്താക്കൾ വാങ്ങിയത്. ആഘോഷ കാലയളവിൽ സപ്ലൈകോ പുറത്തിറക്കുന്ന കിറ്റുകൾക്കു മികച്ച പ്രതികരണം ലഭിക്കാറുണ്ട്. ഈ മാതൃകയിലാണു 11 ഉൽപന്നങ്ങൾക്കു വിലക്കുറച്ചു വിറ്റത്. ബക്രീദ് പ്രത്യേക കിറ്റ് 26 വരെ ലഭ്യമാണ്.
Source link


