test del 5 copy of del 3
‘രക്ഷാപ്രവർത്തനം’ ചട്ടവിരുദ്ധം; എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ട് ഉടൻ ഡിജിപിക്ക് നൽകും

തിരുവനന്തപുരം∙ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ 2023ൽ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കരിങ്കൊടി കാട്ടിയ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ഗൺമാൻ അടക്കമുള്ള സുരക്ഷാ സംഘത്തിന്റെ നടപടി ചട്ടവിരുദ്ധമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ എന്നിവ പരിശോധിച്ച എസ്ഐടി, സുരക്ഷാ സംഘത്തിനെതിരായ പ്രാഥമിക റിപ്പോർട്ട് വൈകാതെ ഡിജിപിക്കു നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ സസ്പെൻഡ് ചെയ്യുമെന്നാണു വിവരം. സ്ഥലത്ത് ലോക്കൽ പൊലീസുണ്ടായിട്ടും വാഹനത്തിൽ നിന്നു ചാടിയിറങ്ങി ഗൺമാനടക്കമുള്ളവർ നടത്തിയ അതിക്രമം ഗുരുതര വീഴ്ചയാണെന്നാണു വിലയിരുത്തൽ, പിണറായിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് എന്നിവരടക്കം 4 പേർ നടത്തിയ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ എന്നിവ ലഭ്യമായിരുന്നിട്ടും ഇവർക്കു ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടാണ് മുൻപ് ജില്ലാ ക്രൈം ബ്രാഞ്ച് കോടതിയിൽ നൽകിയത്. ഇതു തള്ളിയ കോടതി പുനഃരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും തുടർനടപടിയുണ്ടായില്ല. യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പുനഃരന്വേഷണത്തിന് എസ്ഐടിയെ നിയമിക്കാൻ തീരുമാനിച്ചത്.
Source link


