test del 5 copy of del 3
എൽഐസിക്ക് ലാഭക്കുതിപ്പ്; നിക്ഷേപകർക്കും കോളടിച്ചു, ലാഭവിഹിതത്തിന് പുറമേ ബോണസ് ഓഹരിയും, വിപണിയിൽ മുന്നേറ്റം

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) ഓഹരികൾ കൈവശമുള്ളവർക്ക് കോളടിച്ചു. ഓഹരി ഉടമകൾക്ക് ബോണസ് ഷെയറും ലാഭവിഹിതവും നൽകാൻ എൽഐസി തീരുമാനിച്ചു. മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ കമ്പനി മികച്ച ലാഭം നേടിയതോടെയാണിത്. പ്രഖ്യാപനത്തിന് പിന്നാലെ എൽഐസി ഓഹരിവില കുതിച്ചത് 5 ശതമാനത്തോളം. ഇതും നിക്ഷേപകർക്ക് മധുരമായി.ഓഹരി ഉടമകൾക്ക് 1:1 അനുപാതത്തിൽ ബോണസ് ഷെയറുകൾ അനുവദിക്കാനാണ് തീരുമാനിച്ചത്. യോഗ്യരായ എല്ലാ ഓഹരി ഉടമകൾക്കും നിലവിലുള്ള ഓഹരിക്ക് സൗജന്യമായ മറ്റൊരു ഓഹരി കൂടി ലഭിക്കും. ആദ്യമായാണ് എൽഐസി ബോണസ് ഓഹരി അനുവദിക്കുന്നത്. യോഗ്യരായ ഓഹരി ഉടമകളെ കണ്ടെത്താൻ മേയ് 29നാണ് റെക്കോർഡ് തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. അന്നേദിവസം ഡിമാറ്റ് അക്കൗണ്ടിൽ എൽഐസി ഓഹരികൾ ഉള്ളവരാണ് യോഗ്യർ. ജൂൺ ഒന്നിന് പുതിയ ഓഹരികൾ ഡിമാറ്റ് അക്കൗണ്ടിൽ ക്രെഡിറ്റാകും. ഓഹരിക്ക് കുതിപ്പ്
Source link


