NATIIONAL
പുറത്തായ ചെന്നൈ സൂപ്പർ കിങ്സിന് അടുത്ത പ്രഹരം; ഒരു ടീമംഗങ്ങൾക്കെതിരെയും നടപടി; ക്യാപ്റ്റന് കനത്ത പിഴ

അഹമ്മദാബാദ് ∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ 89 റൺസ് തോൽവിയോടെ ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി. മത്സരത്തിനു പിന്നാലെ ഐപിഎൽ ഗവേണിങ് കൗൺസിൽ ചെന്നൈ ടീമിനെതിരെ കടുത്ത നടപടി സ്വീകരിച്ചു. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് പിഴ ശിക്ഷ വിധിച്ചത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനും 24 ലക്ഷം രൂപ പിഴ ചുമത്തി. ഈ സീസണിൽ രണ്ടാം തവണയാണ് ചെന്നൈ കുറഞ്ഞ ഓവർ നിരക്കിൽ ശക്ഷിക്കപ്പെടുന്നത്. ഇതിനാലാണ് ഇംപാക്ട് പ്ലെയർ ഉൾപ്പെടെയുള്ള മുഴുവൻ ടീമംഗങ്ങൾക്കും പിഴ ശിക്ഷ ലഭിച്ചത്. മത്സരത്തിൽ 89 റൺസിന്റെ ദയനീയ തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. മുനയൊടിഞ്ഞ ബോളിങ്ങിനെതിരെ തകർത്തടിച്ച് ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു ചെയ്യാനിറങ്ങിയ ചെന്നൈയ്ക്ക് ഇന്നിങ്സിലെ ആദ്യപന്തിൽത്തന്നെ സഞ്ജു സാംസണെ നഷ്ടമായി. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. 17 പന്തിൽ 47 റൺസുമായി തകർത്തടിച്ച ശിവം ദുബെയെ റാഷിദ് ഖാന്റെ പന്തിൽ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പറന്നുപിടിച്ചതോടെ ചെന്നൈയുടെ കഥ കഴിഞ്ഞു.
Source link


