test del 5 copy of del 3
സിൽവർലൈൻ പദ്ധതി റദ്ദാക്കി; മന്ത്രിസഭാ വികസനത്തിന് വിജയ് – പ്രധാന വാർത്തകൾ

സില്‍വര്‍ലൈന്‍ അതിവേഗ റെയില്‍ പദ്ധതി റദ്ദാക്കിയെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രഖ്യാപനം വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. തമിഴ്നാട് സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന സിപിഎം, വിസികെ, സിപിഐ, മുസ്ലിം ലീഗ് എന്നീ കക്ഷികളെ മന്ത്രിസഭയുടെ ഭാഗമാകാൻ തമിഴക വെട്രി കഴകം (ടിവികെ) വീണ്ടും ക്ഷണിച്ചതായുള്ള വാർത്തയും ഏറെ ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ. തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന സിപിഎം പിന്തുണ പിൻവലിക്കുമെന്ന വാർത്തകൾ തള്ളി പാർട്ടി നേതൃത്വം. എഐഎഡിഎംകെയിലെ ഏതെങ്കിലും വിഭാഗം ഭരണസഖ്യത്തിന്റെ ഭാഗമായാൽ പോലും സിപിഎം പിന്തുണ പിൻവലിക്കില്ലെന്ന് ടിവികെ നേതാവും പൊതുമരാമത്ത്-കായിക വകുപ്പ് മന്ത്രിയുമായ ആദവ് അർജുന വ്യക്തമാക്കി. നിലവിൽ സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സിപിഎം, വിസികെ, സിപിഐ, മുസ്ലിം ലീഗ് എന്നീ കക്ഷികളെ മന്ത്രിസഭയുടെ ഭാഗമാകാൻ പാർട്ടി വീണ്ടും ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ സമ്പൂർണ പരാജയം വിലയിരുത്താനായി ചേർന്ന സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന–ജില്ലാ നേതൃത്വങ്ങൾക്കെതിരെ നിശിതവിമർശനം. മറ്റു ജില്ലാ കമ്മിറ്റികളിൽ സംസ്ഥാന നേതൃത്വത്തിനെതിരെയായിരുന്നു വിമർശനമെങ്കിൽ കോട്ടയത്ത് ജില്ലാ നേതാക്കളുടെ ജനവിരുദ്ധ രീതികളാണ് കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.
Source link


