test del 5 copy of del 3
‘പിതാവിന്റെ പേര് പറഞ്ഞതിൽ എന്താണ് തെറ്റ്; അമ്മയുടെ പേര് പറയാൻ പറ്റാത്തതിൽ സങ്കടമുണ്ട്’

തിരുവനന്തപുരം ∙ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് ലോക്ഭവന്റെ തീരുമാനമാണെന്നും സര്‍ക്കാരിന് അറിയില്ലായിരുന്നുവെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. ആലാപനത്തിനിടയിലാണ് അക്കാര്യം അറിയുന്നത്. അതിനിടെ തടയാന്‍ കഴിയുമായിരുന്നില്ലെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വകുപ്പു വിഭജനം വൈകിയിട്ടില്ലെന്നും ഗവര്‍ണര്‍ സ്ഥലത്തില്ലാതിരുന്നതു കൊണ്ടാണ് ഇന്നലെ പട്ടിക കൈമാറാന്‍ കഴിയാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത രാത്രി തന്നെ വകുപ്പുകളും തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കുകയാണെന്നും തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസവകുപ്പില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറിന്റെ കാര്യങ്ങളില്‍ നിയമോപദേശം തേടുമെന്നും ദേശീയപാത സംബന്ധിച്ച് വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Source link


