test del 5 copy of del 3
സ്വർണവിലയിൽ ‘അപ്രതീക്ഷിത’ കൂട്ടൽ; ‘കൺഫ്യൂഷൻ’ തീർത്ത് വ്യാപാരികൾ, രാജ്യാന്തരവില കുറഞ്ഞിട്ടും കേരളത്തിൽ വില കൂടി

സ്വർണവില രാജ്യാന്തര വിപണിയിൽ വൻതോതിൽ ഇടിഞ്ഞിട്ടും കേരളത്തിൽ ഇന്ന് ‘അപ്രതീക്ഷിത’ വില വർധന. കേരളത്തിലെ വിലനിർണയത്തെ സ്വാധീനിക്കുന്ന ബോംബെ വിപണിവിലയും ബാങ്ക് റേറ്റും (സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന വില) ഇടിഞ്ഞിട്ടുണ്ട്. എന്നിട്ടും കേരളത്തിൽ ഇന്ന് വില കൂടി. എന്താണ് കാരണം? നോക്കാം:കേരളത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണത്തിന് ഓരോ അസോസിയേഷനും ജ്വല്ലറികളും പലവിലയാണ് ഇട്ടിരുന്നത്. ഇത് വ്യാപാരികൾക്കും സ്വർണം വാങ്ങുന്നവർക്കും ഒരുപോലെ ‘കൺഫ്യൂഷൻ’ ആയിരുന്നു. എന്നാൽ, ഇന്നുമുതൽ കേരളത്തിൽ ഏകീകൃത വില നിശ്ചയിക്കാൻ വ്യാപാരികൾ ഒറ്റക്കെട്ടായി തീരുമാനിച്ചു. വില ഇങ്ങനെ:∙ കെ.സുരേന്ദ്രൻ പ്രസിഡന്റും എസ്. അബ്ദുൽ നാസർ ജനറൽ സെക്രട്ടറിയുമായ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) വില ഏകീകരണത്തിന്റെ ഭാഗമായി ഗ്രാമിന് 140 രൂപ ഉയർത്തി 14,515 രൂപയിലെത്തിച്ചു. പവന് ഇതോടെ 1120 രൂപ ഉയർന്ന് 1,16,120 രൂപയുമായി.
Source link


