test del 5 copy of del 3
‘പെട്രോളിന്റെ മണമുണ്ടായി, പെട്ടെന്ന് തീ ആളിപ്പിടിച്ചു’; സിസിടിവി ദൃശ്യത്തിലെ ആ സ്ത്രീ സോന, എന്തിന് പെട്രോൾ വാങ്ങി?

പേരാമ്പ്ര( കോഴിക്കോട്)∙ ഓടിക്കൊണ്ടിരുന്ന കാർ കത്തി ചെറുവണ്ണൂർ കക്കറമുക്കിൽ ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. അതേസമയം, കാറിൽ സൂക്ഷിച്ച പെട്രോൾ കത്തിയാണ് കാറിനു തീപിടിച്ചതെന്നു പൊലീസിനു നിർണായക വിവരം ലഭിച്ചു. അപകടത്തിൽ മരിച്ച സോന, സംഭവത്തിനു മുൻപ് പെട്രോൾ പമ്പിൽ നിന്നു കാനിൽ പെട്രോൾ വാങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച സിസിടിവി ദൃശ്യത്തിൽ പേരാമ്പ്ര കോഴിക്കോട് റോഡിലെ യത്തീംഖാനയ്ക്ക് സമീപമുള്ള പമ്പിൽ നിന്നു പെട്രോൾ വാങ്ങി പോകുന്ന സ്ത്രീ സോനയാണെന്നു തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം പറഞ്ഞു.സംഭവ ദിവസം വൈകിട്ട് ഏകദേശം 7.25 ന് സോന പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. സോന പെട്രോൾ പമ്പിലേക്ക് ഒറ്റയ്ക്കു നടന്നു പോകുന്നതും വെളുത്ത നിറത്തിലുള്ള കാനിൽ പെട്രോൾ വാങ്ങി ബാഗിൽ വയ്ക്കുന്നതും പണം നൽകി മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവതി ഒറ്റയ്ക്ക് പമ്പിൽ നിന്ന് ഇറങ്ങി റോഡിലൂടെ നടന്നു പോകുന്നതും കാണാം. തീപിടിത്തത്തിന് മുൻപ് പെട്രോൾ കാറിനുള്ളിൽ സൂക്ഷിച്ചതാകാമെന്ന നിഗമനത്തിലേക്കാണ് ഈ ദൃശ്യങ്ങൾ സൂചന നൽകുന്നതെന്ന പൊലീസ് പറഞ്ഞു.വാഹനം ഓടിച്ച രജിൻ ലാൽ സമീപത്തെ തോട്ടിലേക്ക് ചാടി രക്ഷപെട്ടെങ്കിലും പിൻസീറ്റിലിരുന്ന സോന കാറിനുള്ളിൽ കുടുങ്ങി. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നു യുവതിയുടെ വീട്ടുകാർ ആരോപിച്ചതിനെത്തുടർന്നാണ് വിശദമായ അന്വേഷണം ആരംഭിച്ചത്. കാറിന്റെ എൻജിനു വലിയ കേടുപാടുകൾ ഇല്ലാത്തതും ഉൾഭാഗം മാത്രം പൂർണമായി കത്തിനശിച്ചതും കണക്കിലെടുത്ത് പെട്രോൾ പോലുള്ള വസ്തു മൂലമാകാം തീപിടുത്തമുണ്ടായതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി.
Source link

