test del 5 copy of del 3

ഫാൾട്ട റീപോളിങ്ങിന് 2 ദിവസം മാത്രം: തൃണമൂൽ സ്ഥാനാർഥി പിന്മാറി; പോളിങ് ഏജന്റുമാരെപ്പോലും കിട്ടിയില്ലെന്ന് സുവേന്ദു


കൊൽക്കത്ത∙ ബംഗാളിലെ ഫാൾട്ട നിയമസഭാ മണ്ഡലത്തിൽ മേയ് 21ന് നടക്കാനിരിക്കുന്ന റീപോളിങ്ങിൽനിന്ന് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജഹാംഗീർ ഖാൻ പിന്മാറി. തിരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് അപ്രതീക്ഷിത പിന്മാറ്റം. ടിഎംസി വക്താവ് അരൂപ് ചക്രബർത്തിയാണ് ഖാന്റെ പിന്മാറ്റം സ്ഥിരീകരിച്ചത്. ‘‘ജഹാംഗീർ ഖാൻ ഫാൾട്ട റീപോളിൽ മത്സരിക്കേണ്ടതില്ലെന്നോ പങ്കെടുക്കേണ്ടതില്ലെന്നോ തീരുമാനിച്ചതായി ഞങ്ങൾ അറിഞ്ഞു. എന്നാൽ പിന്മാറ്റത്തിനു പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല’’ –  അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.ഇതു വ്യക്തിപരമായ തീരുമാനമാണോ അതോ തൃണമൂലിന്റെ സമ്മർദ്ദമാണോ എന്ന ചോദ്യത്തിന്, ‘‘ഞാൻ മുൻപ് പല ചോദ്യങ്ങൾക്കും ഉത്തരം നൽകിയിട്ടുണ്ട്. ഇന്ന് എനിക്ക് പറയാനുള്ളത്, ഞാൻ ഈ മത്സരത്തിൽനിന്ന് പിന്മാറി എന്നതാണ്. ഫാൾട്ടയിലെ ജനങ്ങൾക്കു വേണ്ടി, ഫാൾട്ടയുടെ വികസനത്തിനു വേണ്ടി, ഫാൾട്ടയിൽ സമാധാനം നിലനിർത്താൻ വേണ്ടി’’ – എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.അതേസമയം, ജഹാംഗീർ ഖാന്റെ പിന്മാറ്റത്തെ പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി രംഗത്തെത്തി. ഫാൾട്ടയിൽ പ്രചാരണത്തിനിടെ സംസാരിക്കവെ, ‘‘അദ്ദേഹത്തിന് മറ്റു വഴിയില്ലായിരുന്നു. പോളിങ് ഏജന്റുമാരെപ്പോലും കിട്ടില്ലാത്തതിനാൽ ഓടിപ്പോകാൻ തീരുമാനിച്ചു’’ – അധികാരി പറഞ്ഞു.


Source link

Back to top button