test del 5 copy of del 3
‘മല എലിയെ പ്രസവിച്ചതുപോലെ;’ ആശമാരുടെ ഓണറേറിയം വർധിപ്പിച്ചതിൽ പ്രതികരിച്ച് കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം∙ ആശാപ്രവര്‍ത്തകരുടെ ഓണറേറിയം 3000 രൂപ വര്‍ധിപ്പിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടി മല എലിയെ പ്രസവിച്ചത് പോലെ ആയിപ്പോയെന്ന് മുന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ആശമാരുടെ ആവശ്യങ്ങള്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാല്‍ 3000 രൂപയുടെ വര്‍ധന മാത്രമാണ് നടപ്പാക്കിയതെന്നും ബാലഗോപാല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ആശാപ്രവര്‍ത്തകരുടെ ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ചില സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മാസങ്ങളോളം സമരം നടന്നത്. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ആശമാരുടെ ആവശ്യങ്ങള്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ അധികാരത്തില്‍ എത്തിയതോടെ അദ്ദേഹം കൈക്കൊണ്ട നടപടി മല എലിയെ പ്രസവിച്ചത് പോലെ ആയിപ്പോയി. 3000 രൂപയുടെ വര്‍ധനവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ 1000 രൂപയായിരുന്ന ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ 9000 രൂപയായി വര്‍ധിപ്പിച്ചു. 8,000 രൂപയുടെ ആകെ വർധനവാണ് ഈ കാലയളവില്‍ ആശാപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ 500 രൂപയായിരുന്ന ആശ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന സമരം ഇപ്പോഴും കേരളം മറന്നിട്ടില്ല. അഞ്ചു വര്‍ഷ ഭരണത്തിനൊടുവില്‍ 500 രൂപയുടെ വര്‍ധനവ് മാത്രമാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. ഇതാണ് യാഥാർഥ്യം.
Source link


