CINEMA
കറക്കം മേയ് 28ന് കറങ്ങും

ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന കറക്കം മേയ് 28ന് പ്രദർശനത്തിന്. ഭയവും തമാശയും ഒരേ പോലെ ഒളിപ്പിച്ചു വച്ച മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം ആണ് കറക്കം.
അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ,പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി,ബിജു കുട്ടൻ,മിഥൂട്ടി,ഷോൺ റോമി,ലെനാസ് ബിച്ചു,ശാലു റഹിം, വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ,വിഷ്ണു രഘു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
മോളിവുഡിലേക്ക് തുടക്കം കുറിക്കുന്ന ക്രൗൺ സ്റ്റാർസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്,അൻകുഷ് സിംഗ് എന്നിവർ ചേർന്നാണ് നിർമ്മാണം. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ തിരക്കഥ ഒരുക്കുന്നു.ഛായാഗ്രാഹണം ബബ്ലു അജു .അൻവർ അലി, വിനായക് ശശികുമാർ, മു രി, ഹരീഷ് മോഹനൻ എന്നിവരുടെ വരികൾക്ക് സാം സി. എസ് സംഗീതം പകരുന്നു. എഡിറ്റർ-നിതിൻ രാജ് അരോൾ,കഥ-ധനുഷ് വർഗീസ്,കലാസംവിധാനം-രാജേഷ് പി. വേലായുധൻ, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ- ഡോ. സംഗീത ജനചന്ദ്രൻ(സ്റ്റോറീസ് സോഷ്യൽ)പി. ആർ. ഒ -എ. എസ്. ദിനേശ്.
Source link


